ADVERTISEMENT

എല്ലാ വർഷവും നവംബർ പതിനാലിനാണ് ശിശുദിനം ആചരിക്കുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന  പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളെ വളരെ ഇഷ്ടമായിരുന്ന നെഹ്റു അവരാണ് സമൂഹത്തിന്റെ ആണിക്കല്ലെന്ന് വിശ്വസിച്ചു. സ്നേഹനിർഭരമായ അന്തരീക്ഷത്തിൽ കുട്ടികൾ വളർന്ന് ഇന്ത്യയുടെ പ്രതിഭാസമ്പന്നരായ നേതാക്കളും അംബാസഡർമാരുമായി അവർ മാറണമെന്ന് നെഹ്റു ആഗ്രഹിച്ചു. കുട്ടികളെ ഏറെ സ്നേഹിച്ച നെഹ്റുവിനെ അവർ തിരിച്ച് 'ചാച്ചാ നെഹ്റു' എന്നും 'ചാച്ചാജി' എന്നും വിളിച്ചു. അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുമ്പോൾ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവർക്ക് നൽകേണ്ട ശ്രദ്ധയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും എല്ലാം വീണ്ടും ഒരു വിചിന്തനം നടത്തുകയാണ് നമ്മൾ.

നെഹ്റുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി എല്ലാ വർഷവും ആചരിക്കുകയാണ്. കുട്ടികളോട് വളരെ ഇഷ്ടമുണ്ടായിരുന്ന നെഹ്റു കുട്ടികൾക്കു വേണ്ടി പ്രാദേശിക സിനിമകൾ നിർമിക്കുന്നതിനായി 1955ൽ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി രൂപീകരിച്ചു. കുട്ടികളുടെ അവകാശത്തിനു വേണ്ടി വാദിച്ച നെഹ്റു കുട്ടികൾക്ക് സമഗ്രമായ വിദ്യാഭ്യാസം നൽകുന്നതിനെ അനുകൂലിച്ചു. ശിശുക്കളുടെ വികസനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ജവഹർലാൽ നെഹ്റു നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം രാജ്യത്ത് ശിശുദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

Picture taken from the 50s of Indian prime minister Pandit Jawaharlal Nehru. Indian statesman and prime minister (1947-64) Nehru joined the Indian Congress Committee in 1918, he was influenced by Gandhi and was imprisonned several times by the British. In 1947 he became India's first prime minister and minister of external affairs. (Photo by STAFF / INTERCONTINENTALE / AFP)
Picture taken from the 50s of Indian prime minister Pandit Jawaharlal Nehru. Indian statesman and prime minister (1947-64) Nehru joined the Indian Congress Committee in 1918, he was influenced by Gandhi and was imprisonned several times by the British. In 1947 he became India's first prime minister and minister of external affairs. (Photo by STAFF / INTERCONTINENTALE / AFP)

'ഇന്നത്തെ കുട്ടികൾ നാളത്തെ ഇന്ത്യയെ വാർത്തെടുക്കും' എന്നാണ് നെഹ്റു പറഞ്ഞത്. ഈ രാജ്യത്തിന്റെ ഭാവി നാം എങ്ങനെ കുട്ടികളെ വളർത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1964ലാണ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി പ്രഖ്യാപിക്കുന്ന ഒരു പ്രമേയം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്. നെഹ്റുവിന്റെ മരണത്തെ തുടർന്നായിരുന്നു അത്. അതിനു ശേഷം എല്ലാവർഷവും നവംബർ 14 ശിശുദിനമായി രാജ്യത്ത് ആചരിച്ച് വരുന്നു.

ഇന്ത്യ സ്വതന്ത്രയായപ്പോൾ പാർലമെന്റിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു പ്രസംഗിക്കുന്നു. Photo: AFP
ഇന്ത്യ സ്വതന്ത്രയായപ്പോൾ പാർലമെന്റിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു പ്രസംഗിക്കുന്നു. Photo: AFP

എല്ലാ വർഷവും ശിശുദിനം വളരെ മികച്ച രീതിയിലാണ് ആഘോഷിച്ച് വരുന്നത്. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ വ്യത്യസ്തമായ രീതിയിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നതും കുട്ടികൾക്ക് മിഠായികളും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നതും ആഘോഷത്തിന്റെ ഭാഗമാണ്. ശിശുദിനത്തിൽ സമൂഹത്തിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി നമുക്കും എന്തെങ്കിലും ചെയ്യാൻ കഴിയണം. അവരുടെ വിദ്യാഭ്യാസം, താമസം, വസ്ത്രം തുടങ്ങിയുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് സഹായം നൽകാൻ ശീലിക്കാം.

ജവാഹർലാൽ നെഹ്റു. Photo by John Swope/Getty Images
ജവാഹർലാൽ നെഹ്റു. Photo by John Swope/Getty Images

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അറിയാം
ആറു മുതൽ 14 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം. ഏതെങ്കിലും തരത്തിലുള്ള അപമാനിക്കലിൽ നിന്നും അപക കുട്ടികൾ അവരുടെ പ്രായത്തിനോ ആരോഗ്യത്തിനോ അനുയോജ്യമല്ലാത്ത തൊഴിൽ ചെയ്യുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിന്ന് സംരക്ഷിക്കപ്പെടാനുള്ള മോചനം.
മൊത്തത്തിലുള്ള വികസനത്തിന് ന്യായവും തുല്യവുമായ അവസരങ്ങൾ ലഭിക്കാനുള്ള അവകാശം. സ്വാതന്ത്ര്യത്തിനും അന്തസ്സിനുമുള്ള അവകാശവും ചൂഷണത്തിൽ നിന്നുള്ള സമ്പൂർണ സംരക്ഷണവും.

English Summary:

From Education to Protection: Understanding Children's Rights This Children's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com