‘ദ് ഗ്രേറ്റ് ഇന്ത്യ ക്വിസ്’ മത്സര വിജയികൾക്ക് സമ്മാന ദാനം നിർവഹിച്ചു
Mail This Article
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് മനോരമ ഓൺലൈനും ജി ടെക് കംപ്യൂട്ടർ എജ്യുക്കേഷനും ചേർന്നു സംഘടിപ്പിച്ച ‘ദ് ഗ്രേറ്റ് ഇന്ത്യ ക്വിസി’ൽ ഒന്നാം സമ്മാനമായ സ്മാർട് ഫോൺ മലപ്പുറം തിരൂർ സ്വദേശി വി.പി. രമ്യയ്ക്ക് സമ്മാനിച്ചു. വളാഞ്ചേരി ജി ടെക്ക് സെന്ററിൽ നടന്ന ചടങ്ങിൽ ജി-ടെക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മിഷാൽ അബൂബേക്കർ സമ്മാന ദാനം നിർവഹിച്ചു. G-TEC ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മെഹ്റൂഫ് ഐ മണലോടി. വളാഞ്ചേരി ജി ടെക്ക് ഡയറക്ടർ കെ,എം സാദിഖ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
കൊച്ചി പോണേക്കര സ്വദേശി ഐഡൻ പി. ഷാജനും പാലക്കാട് ശ്രീകൃഷ്ണപുരം എം. വിദ്യയുമാണ് പ്രോത്സാഹന സമ്മാനമായ സ്മാർട് വാച്ച് നേടിയത്.
ഐഡൻ പി. ഷാജന് മനോരമ ഓൺലൈൻ മാർക്കറ്റിങ് വിഭാഗം സീനിയർ ജനറൽ മാനേജർ ബോബി പോളും എം. വിദ്യയ്ക്ക് മലയാള മനോരമ പാലക്കാട് യൂണിറ്റ് മാർക്കറ്റിംഗ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ് ചെറിയാനും സ്മാർട് വാച്ച് സമ്മാനിച്ചു. ഓഗസ്റ്റ് 12 മുതൽ 22 വരെ ഓൺലൈനായി നടത്തിയ ക്വിസ് മൽസരത്തിൽ നാലു ചോദ്യങ്ങൾക്കും ശരി ഉത്തരം നൽകിയവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.