ADVERTISEMENT

യുഎസിൽ ഏറെ പരിഭ്രാന്തിക്കും ചർച്ചകൾക്കും വഴിയൊരുക്കിയ യുഎഫ്ഒകളെ കണ്ടെത്താൻ പുതിയ സംവിധാനവുമായി പെന്റഗൺ. ഇത്തവണത്തെ സാമ്പത്തിക റിപ്പോർട്ടിൽ ഗ്രെംലിൻ എന്ന അന്യഗ്രഹജീവി തിരച്ചിൽ സംവിധാനം അടുത്തവർഷം ആദ്യം വിക്ഷേപിക്കുമെന്ന് പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു.

അജ്ഞാത പേടകങ്ങളിലെ ജീവസാന്നിധ്യം വിലയിരുത്തുകയാണ് ഗ്രെംലിൻ പ്രധാനമായും ചെയ്യുന്നത്. യുഎഫ്ഒകളെ കൂടുതൽ ശക്തമായ നിരീക്ഷിക്കാനുള്ള ബൃഹദ്പദ്ധതിയുെട ഭാഗമാണ് ഗ്രെംലിൻ.ജോർജിയ ടെക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഗ്രെംലിന്റെ നിർമാതാക്കൾ. 2ഡി, ത്രീഡി റഡാറുകൾ, ദീർഘറേഞ്ചുള്ള ഇലക്ട്രോ–ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് ടെലിസ്കോപ്പുകൾ എന്നിവയടങ്ങിയതാണ് ഗ്രെംലിൻ.

‌ലക്ഷ്യവസ്തുക്കളുടെ റേഞ്ച്, ദിശ, പൊക്കം എന്നിവ കണക്കാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഗ്രെംലിൻ സെൻസർ സംവിധാനം. മാർച്ചിൽ നടന്ന ഒരു പരീക്ഷണത്തിൽ ഗ്രെംലിൻ വിജയകരമായി ഡേറ്റ സംഭരണം പൂർത്തിയാക്കി. ഇപ്പോൾ ഒരു ദേശീയ സുരക്ഷാ സ്ഥലത്ത് സ്ഥാപിച്ചിരിക്കുകയാണ് ഗ്രെംലിൻ.

English Summary:

Pentagon Deploys 'GREMLIN' System: Is This the End of the UFO Mystery?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com