ADVERTISEMENT

ഇന്ത്യൻ മഹാസമുദ്രത്തിൽ വീശുന്ന ഫെയ്ഞ്ചൽ ചുഴലിക്കാറ്റുമൂലം ഇന്ത്യയിൽ ചില പ്രദേശങ്ങളിൽ കനത്ത മഴ പെയ്തു. ചുഴലിക്കാറ്റുകൾക്കെല്ലാത്തിനും പേരുകളുണ്ട്. കാര്യം മനുഷ്യരെ കഷ്ടത്തിലാക്കുന്നവയാണെങ്കിലും പല ചുഴലിക്കാറ്റുകൾക്കും പെട്ടെന്നോർമിക്കുന്ന പേരുകളുണ്ട്. 

ചുഴലിക്കാറ്റുകൾക്ക് എങ്ങനെയാണ് പേരുകൾ ലഭിക്കുന്നത്?ലോക കാലാവസ്ഥാ സംഘടനയുടെ മാർഗനിർദേശങ്ങളനുസരിച്ചാണ് ഈ പേര് നൽകുന്നത്. ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നതിന് പല മാനദണ്ഡങ്ങളുണ്ട്. രാഷ്ട്രീയപരമായോ, മതപരമായോ സൂചനകൾ നൽകുന്നതാകരുത്, ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകരുത്, ഉച്ചരിക്കാൻ എളുപ്പമായിരിക്കണം, പരമാവധി 8 അക്ഷരങ്ങളേ പേരിൽ കാണാവൂ തുടങ്ങിയ മാർഗനിർദേശങ്ങളുണ്ട്.

ഓരോ സമുദ്രമേഖലയുമായി ബന്ധപ്പെട്ടുള്ള കാലാവസ്ഥാ പാനലുകളാണ് അവിടങ്ങളിൽ ഉദ്ഭവിക്കുന്ന ചുഴലിക്കാറ്റുകൾക്ക് പേരു നൽകുന്നത്. ഈ പാനലുകളിലെ അംഗരാഷ്ട്രങ്ങളാണ് പേരുകൾ നാമനിർദേശം ചെയ്യുന്നത്.

ഫെൻഗൽ ചുഴലിക്കാറ്റിന് ആ പേര് നാമനിർദേശം നൽകിയത് സൗദി അറേബ്യയാണ്. അറബി വാക്കാണ് ഫെൻഗൽ.ഗുജറാത്തിൽ കഴിഞ്ഞവർഷമെത്തിയ ബിപോർജോയ് ചുഴലിക്കാറ്റിന് ബംഗാളി ഭാഷയിൽ ദുരന്തം എന്നാണർഥം. ബംഗ്ലദേശാണ് ഈ പേര് ചുഴലിക്കാറ്റിന് നൽകിയത്. ഓഖി ചുഴലിക്കാറ്റിനും പേര് നൽകിയത് ബംഗ്ലദേശായിരുന്നു.

English Summary:

Ockhi to Fani: Unveiling the Secrets Behind Cyclone Names

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com