എട്ടാം വയസ്സ് ഒരു വഴിത്തിരിവിന്റെ കാലം, ഇവരെ പ്രത്യേകം ശ്രദ്ധിക്കണേ
Mail This Article
എട്ടാം വയസ്സ് ഒരു വഴിത്തിരിവിന്റെ കാലമാണ്. ഈ പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങൾ പ്രകടവുമാണ്. അവരുടെ മാനസികവും ശാരീരികവുമായ മാറ്റങ്ങൾ കണ്ട് മാതാപിതാക്കൾ ബേജാറൊന്നുമാകേണ്ട, അതൊക്കെ അനിവാര്യമായ മാറ്റങ്ങൾ തന്നെയാണ്. അടിസ്ഥാനപരമായ പല കഴിവുകളും മറ്റും ഡെവലപ് ചെയ്യാൻ തുടങ്ങുന്ന ഈ പ്രായത്തിൽ സ്വാതന്ത്ര്യബോധം ഉടലെടുക്കാൻ തുടങ്ങുന്നു. ബുദ്ധിപരമായതും വൈകാരികവുമായ വികാസങ്ങളും ഈ കാലഘത്തിന്റെ പ്രത്യേകതകളാണ്. എട്ടാം വയസ്സിലെ മാറ്റങ്ങളും വികാസങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
1. ശാരീരികമായ മാറ്റം ശ്രദ്ധേയമാണ്. കായികമായി ഇവർ കൂടുതൽ കരുത്താർജിക്കും. ഓടാനും ചാടാനും നീന്താനുമൊക്കെ മുൻപത്തേക്കാൾ ഉത്സാഹമേറും.
2. വിരലുകൾ കുറെക്കൂടെ നന്നായി ഉപയോഗിക്കാനാകും.
3. ഭാഷാപരമായ വികാസം എടുത്ത് പറയേണ്ടതുതന്നെയാണ്. കൂടാതെ കാര്യക്ഷമമായി ചിന്തിക്കാനും കാര്യങ്ങൾ വിശകലനം ചെയ്യാനും പഠിക്കുന്നു.
4. സംഭവങ്ങൾക്കു പിന്നിലെ കാര്യകാരണങ്ങൾ അറിയാൻ താല്പര്യം കാണിച്ചു തുടങ്ങും.
5. മിക്ക കുട്ടികളും ഈ പ്രായത്തിൽ വായനയോട് താൽപര്യം കാണിച്ചു തുടങ്ങുന്നത് കാണാം. മാതാപിതാക്കൾ അത് പ്രോത്സാഹിപ്പിക്കുന്നത് നല്ലതായിരിക്കും.
6. പല സമയത്തും മുതിർന്ന ഒരു വ്യക്തിയെപ്പോലെ പെരുമാറുന്നത് കാണാം.
7. മത്സരങ്ങളിലും മറ്റും പങ്കടുക്കാൻ താല്‍പര്യമേറുന്നു. മാത്രമല്ല പഠന വിഷയങ്ങളും പാഠ്യേതര വിഷയങ്ങളിലും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉടലെടുക്കുന്നു.
8. യുക്തിപരമായ സംശയങ്ങളായിരിക്കും എട്ടാം വയസ്സുകാരുടേത്.
9. അമ്മമാരിൽ നിന്നും കൂടുതൽ കരുതലും ശ്രദ്ധയും ഇവർ ആഗ്രഹിക്കും.
10. ഒരേ സമയം പല വികാരങ്ങൾ ഇവർ പ്രകടിപ്പിക്കുന്നു. പെട്ടെന്നായിരിക്കും ഇവരുടെ സ്വഭാവത്തിന് മാറ്റം വരുന്നത്.
11. വളരെ സെൻസിറ്റീവും കാര്യങ്ങൾ അല്പം നാടകീയമായും അവതരിപ്പിരിക്കുന്നത് കാണാം.
12. പണത്തിന്റെ വില മനസിലാകുന്ന പ്രായമായതുകൊണ്ട് തന്നെ പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അല്പം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
13. പലപ്പോഴും തനിച്ചിരിക്കാൻ താല്പര്യം കാണിക്കുന്നു.
14. ആഴത്തിലുള്ള സൗഹൃദങ്ങൾ ഉടലെടുക്കുന്ന പ്രായമായതിനാൽ, രക്ഷിതാക്കളുടെ ശ്രദ്ധ കൂടുതൽ ആവശ്യമാണ്.
15. സുഹൃത്തുക്കളെക്കുറിച്ചും സ്‌കൂളിലെ വിശേഷങ്ങളുമൊക്കെ അവരോട് ചോദിച്ച് കൊണ്ടേയിരിക്കുക.
16. പണത്തിന്റെ പ്രാധാന്യം അറിയുന്നത് കൊണ്ട്, സമ്പാദ്യശീലം പഠിപ്പിക്കാൻ പറ്റിയ പ്രായമാണിത്.
English Summary : Development milestones of eight year old child