മൊബൈൽ ഫോണിലൂടെ കുട്ടികളെ സംരംഭരാക്കുക ലക്ഷ്യം; വേറിട്ട മാതൃകയായി അധ്യാപകർ
Mail This Article
പ്രളയകാലവും മഹാമാരിയുമൊന്നും ചമ്പക്കുളം സെന്‍റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിശ്രമകാലമായിരുന്നില്ല. മൊബൈല്‍ഫോണിന് അടിമകളായെന്ന് പറയുന്നിടത്ത് അതിന്‍റെ സാധ്യത ഉപയോഗിച്ച് കുട്ടികളെ സംരംഭകരാക്കാനുള്ള പരിശീലനം സ്കൂളില്‍ തുടരുകയാണ്. കോവിഡ് ബാധിച്ച് മരിച്ച രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് അധ്യാപകര്‍ മുന്‍കൈയെടുത്ത് മാസംതോറും സാന്ത്വനം എന്നപേരില്‍ സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്.
ഓണ്‍ലൈന്‍ പഠനോപരണമായി മാറിയ മൊബൈല്‍ ഫോണിന് കുട്ടികള്‍ അടിമകളാകുന്നു എന്ന പരാതിയെ അവസരമാക്കി മാറ്റുകയായിരുന്നു ചമ്പക്കുളം സെന്‍റ് മേരീസ് സ്കൂള്‍. സ്റ്റുഡന്‍റ് പ്രൂണര്‍ എന്ന പേരില്‍കുട്ടി സംരംഭകരെ സൃഷ്ടിക്കാനുള്ള ശ്രമമാണ് സൊസൈറ്റി 5.0 എന്ന പരിപാടിയിലൂടെ തുടരുന്നത്. ജപ്പാനിലെ വിദ്യാലയങ്ങളില്‍ നടക്കുന്ന പദ്ധതിയുടെചമ്പക്കുളം മോഡലാണിത്. കോവിഡ് കാലത്ത് രക്ഷിതാക്കള്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ മുന്‍കൈയെടുത്ത് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. മല്‍സരപരീക്ഷകള്‍ക്കുള്ള പരിശീലനം നല്‍കുന്ന ദിശ പദ്ധതി, കംപ്യൂട്ടര്‍ മ്യൂസിയം, കൗണ്‍സിലിങ് കേന്ദ്രം എന്നിവയും സ്കൂളിലുണ്ട്.
ഷേക്സ്പിയര്‍ നാടകങ്ങള്‍ തനിമ ചോരാതെ കുട്ടികളുംഅധ്യാപകരും ചേര്‍ന്ന് അവതരിപ്പിക്കുന്ന സ്ട്രാറ്റ്ഫോര്‍ഡ് സ്റ്റേജ് കുട്ടനാട്ടില്‍ ആദ്യത്തേതാണ്. കോവിഡ് കാലത്ത് സജീവമായിരുന്ന സ്കൂള്‍ ലൈബ്രറിയില്‍ കുട്ടികള്‍ക്ക് പകരം പുസ്തകമെടുക്കാന്‍ എത്തിയത് രക്ഷകര്‍ത്താക്കളായിരുന്നു. 1905 ല്‍ സ്ഥാപിതമായതാണ് ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ചമ്പക്കുളം സെന്റ്് മേരീസ് സ്കൂള്‍. പമ്പയാറിനൊപ്പം ഈ തീരത്തെ അക്ഷരപുണ്യവും തലമുറകളിലേക്ക് പ്രവഹിക്കുകയാണ്.
English summary: Making students entrepreneurs teachers