കുഞ്ഞിക്കാലുകളിലെ േപശികൾ ബലപ്പെടുത്താൻ ഹോപ് ജംബ്
Mail This Article
കുട്ടികളുടെ ശാരീരീകവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് പോഷകസമൃദ്ധ ആഹാരമെന്നതുപോലെ അത്യാവശ്യമായ ഒന്നാണ് വ്യായാമം. ദിവസവും ഒരു നിശ്ചിത സമയം വ്യായാമത്തിനായി മാറ്റിവയ്ക്കാൻ കുട്ടികളെ പരിശീലിപ്പിക്കാം. കുട്ടികൾക്ക് വീടുകളിലെ പരിമിതമായ സൗകര്യത്തിൽ നിന്നുകൊണ്ട് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വ്യായാമമാണ് ഹോപ് ജംബ്. വീട്ടിലെ ടൈലുകൾ വിരിച്ച തറ കുട്ടികൾക്ക് ഉഗ്രൻ വ്യായാമ ഗ്രൗണ്ട് ആക്കാനുള്ള മാർഗമാണിത്.
∙ആദ്യം ടൈലുകളുടെ നാലു അതിരുകൾക്കുള്ളിൽ നിൽക്കുക. ഒരു കാലിൽ വേണം നിൽക്കാൻ.
∙ഒറ്റക്കാലിൽ നിന്നുകൊണ്ട് അടുത്ത ടൈലിന്റെ നടുവിലേക്കു ചാടുക.
∙ആദ്യം വലതുകാൽ ഉപയോഗിച്ചു ചാടിയാൽ പിന്നീട് ഇടതു കാൽ കൊണ്ട് ചാടാം.
∙ഒരു കാലിനു പകരം രണ്ടു കാൽ ഉപയോഗിച്ചും ചാടാം.
∙ആദ്യമാദ്യം മുന്നോട്ടു ചാടാം. പിന്നീട് ഇരുവശങ്ങളിലേക്കും ചാടി കളിക്കാം.
∙ശരീരത്തിനു നല്ല ഊർജം നൽകുന്ന വ്യായാമമാണ് ഹോപ് ജംബ്. കുഞ്ഞിക്കാലുകളിലെ േപശികളെ ബലപ്പെടുത്താനും ഈ വ്യായാമം സഹായിക്കും.
English summary : Hop jump exercise for children