ADVERTISEMENT

കുട്ടികളെ കുറിച്ചുള്ള അസാധാരണമായ വാർത്തകളാണ് ഓരോ ദിവസവും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്ര ചെറുപ്പത്തിൽ കുട്ടികൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എങ്ങനെ എന്ന് പല മാതാപിതാക്കളും അത്ഭുതപ്പെടുന്നു. ബാല്യത്തിന്റെ നിഷ്കളങ്കത വിട്ടുമാറിയിട്ടില്ലെന്ന് ചിന്തിക്കുന്ന പ്രായത്തിലാണ് കുട്ടികൾ അതിസാഹസികമായ കാര്യങ്ങളിൽ ഏർപ്പെടുന്നത്. എന്താണ് പ്രശ്നം ? എവിടെയാണ് പ്രശ്നം ? എന്താണ് ചെയ്യേണ്ടത് ? എല്ലാ സംഭവത്തിലും പ്രശ്നം ഒന്നായിരിക്കണം എന്നില്ല. എങ്കിലും കുട്ടികളിലെ പ്രശ്നത്തിനുള്ള പൊതുവായ ചില കാരണങ്ങൾ പല സൈക്കോളജിക്കൽ പഠനങ്ങളിലും വ്യക്തമായി പറയുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടത് ചിലത് ഇവയാണ്.

സ്ക്രീൻ ടൈം

മൊബൈൽ അഡിക്ഷൻ അതിവേ​ഗത്തിലാണ് പുതുതലമുറയെ കീഴടക്കുന്നത്. സ്മാർട് ഫോണും ഇന്റർനെറ്റും വിദ്യാർത്ഥികൾക്ക് വേണമെന്ന് നില കോവിഡിനെ തുടർന്നുണ്ടായ ഓൺലൈൻ ക്ലാസുകൾ ഉണ്ടാക്കി. എന്നാൽ ക്ലാസുകൾക്ക് മാത്രമാണോ അവർ ഇത് ഉപയോ​ഗിക്കുന്നത്. ​ഇന്റർനെറ്റിൽ എന്തും ലഭ്യമാണ്. അവിടെ അവർക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുന്നില്ല. ഇഷ്ടമുള്ളതെല്ലാം കാണുന്നു. പുതിയ ആളുകളെ പരിചയപ്പെടുന്നു. ഗെയിമുകൾ കളിക്കുന്നു. ഗെയിമുകളിൽ പലതും അക്രമവാസന ഉണ്ടാക്കുന്നവയാണ്. കൗതുകം നിറയുന്ന ബാല്യകാലത്തിൽ തന്നെ അസാധാരണവും ധാരളം ചൂഷണ സാധ്യതകൾ ഉള്ളതുമായ ഒരു ലോകം അവർക്ക് മുമ്പിൽ തുറക്കുന്നു. ഇതിന്റെ സ്വാധീനം പ്രവർത്തികളിലും നിറയുന്നു. ഇതൊരു പരിധി വിടുമ്പോൾ ഒരു മായിക ലോകമാണ് തനിക്ക് മുമ്പിലുള്ളതെന്ന് കുട്ടിക്ക് തോന്നുന്നു.

തിരക്കുള്ള മാതാപിതാക്കൾ

ലോകം അതിവേ​ഗം മാറുന്നു. മാതാപിതാക്കളിൽ രണ്ടാൾക്കും ജോലിയില്ലാതെ പറ്റില്ല. തിരക്കുകൾ സ്വാഭാവികം. ഇതിനിടിയിൽ മക്കളടെ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. അതു പോരെ എന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ ഉണ്ട്. ഇതൊരു വലിയ പ്രശ്നത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. മക്കളുടെ വിശേഷങ്ങൾ ചോദിക്കാനോ അവരെ സ്നേഹിക്കാനോ ആശ്വസിപ്പിക്കാനോ പോലും സമയം കണ്ടെത്താൻ മാതാപിതാക്കൾക്ക് ആവാതെ പോകുന്നു. ശ്രദ്ധിക്കാനും നിയന്ത്രിക്കാനും ആരുമില്ലെന്ന തോന്നൽ പല അപകടകരമായ പ്രവർത്തനങ്ങളിലേക്കും കുട്ടികളെ എത്തിക്കുന്നു. ആശ്വസിപ്പിക്കാൻ എത്തുന്ന അപരിചിതർ പതിയെ അവരെ ചൂഷണം വരെ ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് എല്ലാ ദിവസവും മക്കൾക്കായി സമയം മാറ്റിവയ്ക്കാൻ മാതാപിതാക്കൾക്ക് ആകണം. 

 

പഠന സമ്മർദം

പഠിക്കാൻ എല്ലാവർക്കും ഒരുപേലെ കഴിവുണ്ടാകില്ല. ചിലർക്ക് മറ്റു ചില കഴിവുകളാണ് ഉണ്ടാവുക. എന്നാൽ ഇത് അം​ഗീകരിക്കാതെ എന്ത് വന്നാലും ഒന്നാം സ്ഥാനം നേടണം. ഇത്ര മാർക്ക് വേണം, അവരേക്കാൾ കൂടുതൽ വേണം എന്ന് പറഞ്ഞും മാർക്ക് കുറഞ്ഞവരെ പരിഹസിച്ചും സമ്മർദം സൃഷ്ടിക്കുന്ന രീതി ചില മാതാപിതാക്കൾക്കും അധ്യാപകർക്കും ഉണ്ട്. മാർക്ക് വർധിപ്പിക്കാനായി ഒരു ഇടവേള പോലും നൽകാതെ കുട്ടികളെ പഠിപ്പിക്കുന്ന രീതിയും ചിലർ അനുവർത്തിക്കുന്നു. കഠിനമായ സിലബസുള്ള സ്കൂളുകളിൽ ചേർത്താണ് ചില മാതാപിതാക്കൾ പഠിപ്പിക്കൻ ശ്രമിക്കുക. 

ഇത്തരത്തിൽ സമ്മർദത്തിലാക്കുന്നത് പല കുട്ടികളെയും മാനസികാമായി തളർത്തുന്നതായും അത് അവരുടെ ജീവിതത്തെ ബാധിക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. പല അസാധാരണമായ പ്രവൃത്തികളിലേക്ക് അവരെ നയിക്കാൻ ഇതുമൊരു കാരണം തന്നെ.

English summary : Harmful effects of mobile phones on children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com