ADVERTISEMENT

അവതാരകയും മിനിസ്ക്രീൻ താരവുമാണ് അശ്വതി ശ്രീകാന്ത്. എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയായ അശ്വതി സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. സെക്സ് എജ്യൂക്കേഷൻ, ബോഡി ഷെയ്മിങ്, ബേബി കെയർ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സോഷ്യൽ മീഡ‍ിയയിലൂടെ സംസാരിക്കാറുള്ള അശ്വതി ഇപ്പോഴിതാ ശ്രദ്ധേയമായൊരു വിഷയത്തിലേക്ക് കാഴ്ചക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. 

 

ആർത്തവത്തെക്കുറിച്ചുള്ള പലരുടെയും അജ്ഞതയും തെറ്റിദ്ധാരണയും അകറ്റാൻ ഉതകുന്ന ‘കുഞ്ഞു വലിയ’ വർത്താനങ്ങളുമായാണ് അശ്വതി എത്തുന്നത്. ‘മായാസ് അമ്മ’ എന്ന സോഷ്യൽ മീ‍ഡിയ ഹാൻഡിലിലൂടെ ശ്രദ്ധേയയായ സ്വാതി ജഗദീഷിനൊപ്പമാണ് അശ്വതി കാഴ്ചക്കാർക്കു മുന്നിലെത്തുന്നത്. ആർത്തവം എന്നത് നമ്മുടെ ജൈവികമായ ഒന്നാണ് എന്ന തിരിച്ചറിവ് കുട്ടികൾക്ക് പകർന്നു നൽകുകയാണ് ആദ്യം വേണ്ടതെന്ന് അശ്വതിയുടെ ചോദ്യത്തിനു മറുപടിയായി സ്വാതി പറയുന്നു. 

 

‘വീട്ടിൽ സംഭവിക്കുന്ന ചെറിയ സന്ദർഭങ്ങളിലൂടെ ഇക്കാര്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകാം. അമ്മയ്ക്ക് പീരീയഡ്സ് ആണ് എന്ന് മൂന്നോ നാലോ വയസുള്ള കുഞ്ഞിനോട് പറയുമ്പോൾ അവർ അത് മനസിലാക്കി തുടങ്ങും. ആ സമയങ്ങളിൽ അമ്മ പാ‍ഡ് അല്ലെങ്കിൽ മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കാറുണ്ട് എന്ന് പറയാം. അച്ഛൻമാർക്കും ഇതിനെക്കുറിച്ച് കുട്ടികളോട് പറയാം. അമ്മയ്ക്ക് പീരീയഡ്സ് ആണ് ശല്യപ്പെടുത്തേണ്ട എന്ന് പറയുന്നത് പോലും പീരീയഡ്സ് എജ്യൂക്കേഷൻ ആണ്.’– സ്വാതി പറയുന്നു.

English summary : Aswathy Sreekanth and Swati Jagdish talk about periods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com