ADVERTISEMENT

പെർഫക്ട് പേരന്റിങ് അഥവാ തെറ്റുകളോ കുറ്റങ്ങളോ ഇല്ലാത്ത മാതാപിതാക്കളാക്കുക എന്ന ലക്ഷ്യത്തോടെ മക്കളെ വളർത്തുന്നവരുണ്ട്. എന്നാൽ അതൊരു മിഥ്യാധാരണയാണ്. പല സ്വഭാവവമുളള മക്കളും വ്യത്യസ്തമായ സാഹചര്യങ്ങളുമെല്ലാം നേരിടേണ്ടിവരുന്ന പേരന്റിങ് എന്ന പ്രക്രിയയിൽ പെർഫക്ട് എന്ന ആശയത്തിന് സ്ഥാനമില്ല. ഓരോ സാഹചര്യത്തിനും മക്കളുടെ നല്ല അച്ഛനോ അമ്മയോ ആകാനുള്ള സാഹചര്യമാണുള്ളത്. അവരെ ശരി തെറ്റുകൾ മനസ്സിലാക്കിച്ചു കൊടുക്കാനും പ്രതിസന്ധികളിൽ വീണു പോകാതിരിക്കാനും കഴിവുകൾ വികസിപ്പിച്ച് ഉയരങ്ങളിലേക്ക് കുതിക്കാനും പ്രാപ്തരാക്കുകയാണ് വേണ്ടത്. എന്നാൽ പെർഫക്ട് എന്ന വാർപ്പു മാതൃകയുണ്ടാക്കി അതിന് അനുസരിച്ച് മക്കളെ വളർത്താൻ ശ്രമിച്ചാൽ അവർക്കും നിങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാകാനാണ് സാധ്യത.

 

പെർഫക് പേരന്റിങ്ങിന് ശ്രമിച്ച് സമയം കളയാതെ ഗുഡ് പേരന്റിങ്ങിൽ പിന്തുടരുകയാണ് വേണ്ടത്. ചില കാര്യങ്ങൽ ശ്രദ്ധിക്കുക മാത്രമാണ് ഗുഡ് പേരന്റിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. അതെന്തെല്ലാമാണെന്ന് നോക്കാം.

 

∙വഴികാട്ടാം, പിന്തുണയ്ക്കാം

കുട്ടികൾ ജീവിതത്തിൽ മുന്നേറണമെന്ന് എല്ലാ മാതാപിതാക്കളും ആ​ഗ്രഹിക്കും. അതിനായി എന്തു ചെയ്യുന്നുവെന്നതാണ് പ്രധാനം. മക്കളുടെ നല്ലതിനു വേണ്ടിയാണെങ്കിലും നിർബന്ധിക്കൽ, ഭീഷണിപ്പെടുത്തൽ, ആക്രോശിക്കൽ, ശാരീരികമായി ഉപദ്രവിക്കൽ, സമ്മർദം സൃഷ്ടിക്കൽ എന്നിവ ചെയ്യരുത്. ഇത്തരം മാർ​ഗങ്ങളിലൂടെ മക്കളെ അവർക്കിഷ്ടമില്ലാത്ത പരിപാടികളിൽ പങ്കെടുപ്പിക്കുന്ന മാതാപിതാക്കളുണ്ട്. അവരെ പ്രചോദിപ്പിച്ചും പ്രോത്സാഹിപ്പിച്ചുമാണ് നല്ല പേരന്റസ് ഇതിന് സജ്ജരാക്കുക. മക്കൾ താൽപര്യം കാണിക്കുന്നില്ലെങ്കിൽ അവരെ തള്ളി വിടുകയുമില്ല. അവർക്ക് വഴി കാട്ടി കൊടുക്കാം. എന്നാൽ അതിലേക്ക് നിർബന്ധിച്ച് തള്ളിയിട്ടാൽ ഫലം മറ്റൊന്നാവുമെന്ന് ഓർക്കുക.

 

∙സ്വയം തീരുമാനങ്ങൽ എടുക്കട്ടെ

മക്കളുടെ കൂട്ടുകാർ ആരാവണം, അവർ എങ്ങനെ പഠിക്കണം, ഏതു ഹോം വർക് ചെയ്യണം, എന്തു ധരിക്കണം എന്നിങ്ങനെ അവരുടെ ജീവിതത്തിലെ യാതൊരു തീരുമാനങ്ങളും എടുക്കാനുള്ള സ്വാതന്ത്രവും അവസരവും കൊടുക്കാത്ത മാതാപിതാക്കളുണ്ട്. ഇതൊഴിവാക്കാം. തെറ്റുകൾ കണ്ടാൽ തിരുത്താം. അവരെ സ്വയം തീരുമാനങ്ങൽ എടുക്കാൻ പ്രോത്സാഹിപ്പിക്കൂ, 

 

∙സ്നേഹവും കരുതലും പ്രകടിപ്പിക്കൂ

മനസ്സിൽവച്ചു കൊണ്ടിരിക്കാനുള്ളതല്ല സ്നേഹവും കരുതലുമൊന്നും. അത് കണ്ടും അനുഭവിച്ചും മക്കൾ വളരണം. അത് മാതാപിതാക്കളുമായി ബന്ധം ശക്തമാക്കും. മാതാപിതാക്കൾക്കും മക്കൾക്കുമിടയിൽ സൗഹൃദം വളരാനും ഇത് കാരണമാകും. 

 

∙തെറ്റിന് മാപ്പ് പറയാം

തെറ്റ് ആർക്കും പറ്റും. അത് തിരിച്ചറിഞ്ഞാൽ പോലും മക്കളോട് മാപ്പ് പറയാൻ മടിക്കുന്ന മാതാപിതാക്കൾ നിരവധിയാണ്. ന്യായീകരിക്കാനും മക്കളെ കുറ്റപ്പെടുത്തി തെറ്റു മറച്ചു വയ്ക്കാനും അവർ ശ്രമിക്കും. എന്നാൽ ഇത് കുഞ്ഞിന്റെ ഹൃദയത്തിനെ മുറിവേൽപ്പിക്കും. 

 

∙പരിഹാസം വേണ്ടേ വേണ്ട

എല്ലാം ശരിയായി ചെയ്യാൻ സാധിക്കുന്ന ആരുമില്ല. ചെറിയ കുട്ടികൾക്ക് പ്രത്യേകിച്ചും. അങ്ങനെ തെറ്റുകൾ പറ്റുമ്പോൾ, മണ്ടത്തരങ്ങൾ പറയുമ്പോൾ അവരെ പരിഹസിക്കരുത്, അത് അവരുടെ ​ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിക്കും. നല്ല മാതാപിതാക്കൾ ഒരിക്കലും അത് ചെയ്യില്ല.

 

Content summary : Tips to become good parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com