ADVERTISEMENT

കുട്ടികൾ കളിച്ചു വളരേണ്ടവരാണ്. അവരുടെ വളർച്ചയിലും വികാസത്തിലും കളിയുടെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. കളി ഒരു വിനോദം മാത്രമല്ല. എന്നാൽ ഇതു തിരിച്ചറിയാനും കുട്ടികൾക്ക് കളിച്ചു വളരാനുള്ള അന്തരീക്ഷം ഒരുക്കാനും സാധിക്കാതെ പോകുന്ന മാതാപിതാക്കളും അധ്യാപകരും ഉണ്ട്. കളിക്കേണ്ട സമയത്തും അവരെ പരമാവധി പഠിപ്പിക്കാനാവും ഇക്കൂട്ടരുടെ ശ്രമം. എന്നാൽ ഇതു കുട്ടികളുടെ ജീവിതത്തിനെ ദുഷ്കരമാക്കുകയാണ് ചെയ്യുന്നത്. കളിച്ചു വളരുമ്പോൾ ലഭിക്കുന്ന പല നൈപുണ്യങ്ങളും അവർക്ക് ലഭിക്കാതെ പോകുന്നു. കളിച്ചു വളരുന്ന കുട്ടികൾക്ക് ലഭിക്കുന്ന ചില ഗുണങ്ങൾ ഇവയാണ്.

 

ശാരീരിക വികസനം
കളി കുട്ടികളിൽ ശാരീരിക വികസനം പ്രോത്സാഹിപ്പിക്കുന്നു. ഓട്ടം, ചാട്ടം, കയറ്റം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഇത് അവരെ അനുവദിക്കുന്നു. മൊത്തത്തിലുള്ള ശാരീരിക ക്ഷമത മെച്ചപ്പെടാൻ ഇതിലൂടെ സാധിക്കുന്നു.

 

വൈജ്ഞാനിക വികസനം

പ്രശ്‌നപരിഹാരം, വിമർശനാത്മക ചിന്ത, സർഗ്ഗാത്മകത എന്നിവയും പരോക്ഷമായി വികസിപ്പിക്കാൻ സാധിക്കുന്നു. ഇങ്ങനെ വൈജ്ഞാനിക വികാസത്തിന് വഴിയൊരുങ്ങുന്നു. സാങ്കൽപ്പികമായ കളികളിലൂടെ കുട്ടികൾ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും സാധ്യതകൾ കണ്ടെത്തുകയും ചെയ്യുന്നു. അവരുടെ ഓർമശക്തി, ശ്രദ്ധ, യുക്തി തുടങ്ങിയ  വൈജ്ഞാനികമായ കഴിവുകൾ ഇങ്ങനെ വികസിക്കുന്നു. 

 

വൈകാരിക വികസനം

കുട്ടികൾക്ക് അവരുടെ വികാരങ്ങൾ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള വേദിയായി കളികൾ മാറുന്നു. വ്യത്യസ്ത റോളുകളും സാഹചര്യങ്ങളും അനുഭവിക്കാൻ ഇത് അവരെ അനുവദിക്കുന്നു. സഹാനുഭൂതി, സാമൂഹിക കഴിവുകൾ, വൈകാരിക പ്രതിരോധം എന്നിവ വികസിപ്പിക്കുന്നു. കുട്ടികൾക്ക് അവരുടെ വികാരങ്ങൾ പരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സുരക്ഷിതമായ ഇടവും ഇവിടെ ഉണ്ടാകുന്നു.

 

സാമൂഹിക വികസനം

കുട്ടികൾക്ക് സാമൂഹിക കഴിവുകൾ വികസിപ്പിക്കുന്നതിനും മറ്റുള്ളവരുമായി ഇടപഴകാൻ പഠിക്കുന്നതിനുമുള്ള ഒരു അടിസ്ഥാന മാർ​ഗവുമാണ് ഇത്. സഹകരണം, ചർച്ചകൾ, ആശയവിനിമയം, സംഘർഷ പരിഹാരം എന്നിവയ്ക്കുള്ള അവസരങ്ങൾ ലഭിക്കുന്ന. നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കാനും സഹാനുഭൂതിയോടെ പെരുമാറാനും സ്രോതസ്സുകൾ പങ്കുവയ്ക്കാനുമുള്ള പ്രോത്സാഹനം ലഭിക്കുന്നു.

 

കലാപരമായ വികസനം

അഭിനയിക്കാനും നൃത്തം ചെയ്യാനമുള്ള അവസരങ്ങൾ പലപ്പോഴും കുട്ടികൾക്ക് ലഭിക്കുന്നു. ഇതിലൂടെ കലാപരമായി കാര്യങ്ങളിലേക്ക് അടുക്കാൻ സാധ്യതയുണ്ട്. 

 

സമ്മർദ്ദം കുറയ്ക്കൽ

കുട്ടികളുടെ മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ മികച്ച മാർ​ഗമാണ് കളികളിൽ ഏർപ്പെടുക എന്നത്. സമ്മർദ്ദം, ഉത്കണ്ഠ, ടെൻഷൻ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. അക്കാദമിക് സമ്മർദ്ദങ്ങളിൽ നിന്ന് ഇടവേള നൽകുന്നു. 

 

Content Summary: Importance of Play in Early Childhood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com