ADVERTISEMENT

കുഞ്ഞുങ്ങളെ നല്ലവരും മിടുക്കരുമാക്കി വളര്‍ത്തുന്നതിന് മാതാപിതാക്കള്‍ പല തരത്തിലുള്ള ശിക്ഷണ നടപടികള്‍ കൈകൊള്ളാറുണ്ട്. പലപ്പോഴും കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തിന് അത് സഹായിക്കാറുണ്ടെങ്കിലും ചില സമയങ്ങളില്‍ നേര്‍ വിപരീത ഫലങ്ങളും അത് ഉണ്ടാക്കാറുണ്ട്. അത്തരം ചില കാര്യങ്ങള്‍ നോക്കാം

 

∙മറ്റുള്ളവരുടെ മുന്നില്‍ വെച്ച് കുട്ടികളെ ശകാരിക്കുന്നത് 

കുഞ്ഞുങ്ങള്‍ ചെയ്യുന്ന അപകടകരമായ പ്രവര്‍ത്തികള്‍ക്ക് ഉടനടി അവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ നിങ്ങള്‍ അവരെ ഉപദേശിക്കേണ്ടത് മറ്റുള്ളവരുടെ മുന്നില്‍ വെച്ചായിരിക്കരുതെന്ന് ഡോ. എറിക്ക റീഷെര്‍ പറയുന്നു. What Great Parents Do: 75 Simple Strategies for Raising Kids Who Thrive എന്ന അവരുടെ പ്രസിദ്ധമായ പുസ്തകത്തില്‍ അവര്‍ അതിനുള്ള കാരണം വിശദീകരിക്കുന്നുണ്ട്. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ശകാരിക്കപ്പെടുമ്പോള്‍ കുട്ടികളുടെ ശ്രദ്ധ താന്‍ ആരുടെ മുന്നിലാണോ ശകാരിക്കപ്പെടുന്നത് അവരുടെ നേര്‍ക്കായിരിക്കും. അവര്‍ നിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുകയെ ഇല്ല. അതിനാല്‍ കുട്ടികള്‍ക്ക് ശിക്ഷണം നല്‍കുമ്പോള്‍ അവരെ തനിച്ചു നിര്‍ത്തി കാര്യം പറഞ്ഞു കൊടുക്കണം.

 

∙പെട്ടെന്നുള്ള കാര്യ സാധ്യത്തിനായി ശരിയല്ലാത്ത കാര്യങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് സമ്മാനം നല്‍കുന്നത്

ചില കുഞ്ഞുങ്ങള്‍ക്ക് സാധനങ്ങള്‍ വലിച്ചെറിയുന്ന സ്വഭാവമുണ്ടാകും. അങ്ങനെയുള്ള കുട്ടികളോട് എറിയാതിരുന്നാല്‍ നിനക്ക് ചോക്ലറ്റ് വാങ്ങിത്തരാം എന്ന് പറയുമ്പോള്‍ അതിലൊരു വലിയ അപകടമുണ്ട്. തല്‍ക്കാലത്തേക്ക് അവര്‍ നിങ്ങളെ അനുസരിക്കും. എന്നാല്‍ അവന് വീണ്ടും എന്തെങ്കിലും വേണമെന്ന് തോന്നുമ്പോള്‍ അവന്‍ വീണ്ടും എറിയാന്‍ തുടങ്ങും. 'കൈക്കൂലി ഒരു കുട്ടിയുടെ മോശം പെരുമാറ്റത്തിന് പ്രതിഫലം നല്‍കുന്നു,'  എന്നാണ് പ്രാക്ടിക്കല്‍ പാരന്റിംഗിന്റെ സഹ രചയിതാവായ ഡോ. ജെഫ്രി ഗാര്‍ഡെര്‍ പറയുന്നത്. ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതാണ് എന്നവന്‍ മനസിലാക്കുന്നതിന് പകരം മോശം കാര്യം ചെയ്യുന്നതിലൂടെ അവന് വേണ്ടത് കിട്ടുമെന്നാണ് കുഞ്ഞുങ്ങള്‍ ചിന്തിക്കുക. 

 

∙കുഞ്ഞുങ്ങളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് 

ചില മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ അവരുടെ സഹോദരങ്ങളുമായോ കൂട്ടുകാരുമായോ ഒക്കെ താരതമ്യപ്പെടുത്തി കുറ്റപ്പെടുത്താറുണ്ട്. നിന്റെ അനിയത്തി എത്ര നന്നായാണ് പെരുമാറുന്നത്, നിനക്ക് മാത്രമെന്താണ് ഇത്ര കുറുമ്പ് തുടങ്ങിയ രീതിയിലാണ് ഈ താരതമ്യപ്പെടുത്തലുകള്‍ മുന്നോട്ട് പോകുക. എന്നാല്‍ ഈ താരതമ്യപ്പെടുത്തല്‍ യാതൊരു വിധ നല്ല ഫലങ്ങളും ഉണ്ടാക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. 'നിങ്ങളുടെ കുട്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിലാണ് അച്ചടക്കം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, അവര്‍ മറ്റുള്ളവരില്‍ നിന്ന് എങ്ങനെ വ്യതാസപ്പെട്ടിരിക്കുന്നു എന്നതിലല്ല' എന്ന് ഡോ.റീഷര്‍ പറയുന്നു.

 

Content Highlightt -Parenting discipline tips ​| Effective child discipline strategies | Scolding children in front of others | Avoiding bribery and rewards in discipline | Positive discipline for children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com