‘ഡിപ്രഷന് ആ കുട്ടി ട്രീറ്റ്മെന്റിൽ ആയിരുന്നല്ലോ, എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു? കണ്ണീർ കുറിപ്പ്
Mail This Article
പതിനാറു വയസ്സുള്ള കുട്ടിക്ക് ഡിപ്രഷൻ വരാൻ എന്തായിരിക്കും കാരണം? സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യ വാർത്ത കേട്ട പലരുടേയും മനസില്‍ വന്ന ചിന്തയിതായിരിക്കും. കടുത്ത മാനസിക സംഘർഷങ്ങൾക്കൊടുവിൽ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തുവെന്ന വാർത്ത ഓരോ അച്ഛനമ്മമാരുടെയും നെഞ്ചിലെ പിടച്ചിൽ ഇരട്ടിയാക്കുക കൂടി ചെയ്തു. ഇതിനെ കുറിച്ച് ഒരു പങ്കുവയ്ക്കുകയാണ് നടൻ ആര്യൻ രമണി ഗിരിജവല്ലഭൻ.കൗമാരപ്രായത്തിലേക്ക് കടക്കുന്ന കുട്ടികളുടെ മാനസിക സംഘർഷങ്ങൾ തിരിച്ചറിയുന്ന മാലാഖമാരാകാൻ അച്ഛനമ്മമാർക്ക് കഴിയണമെന്ന് ആര്യൻ ഓർമിപ്പിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ്
തമിഴിലെ ഒരു പ്രശസ്ത നടൻ- സംഗീത സംവിധായകന്റെ പതിനാറു വയസ്സുള്ള മകൾ ആത്മഹത്യ ചെയ്തൂ എന്ന വാർത്ത അത്രയും വിഷമിപ്പിക്കുന്നതാണ്. ആ കുട്ടി ഡിപ്രഷന് ട്രീറ്റ്മെന്റിൽ ആയിരുന്നൂ അത്രേ. പതിനാറു വയസ്സുള്ള കുട്ടിക്ക് ഡിപ്രഷൻ വരാൻ എന്തായിരിക്കും കാരണം?? ജീവിതം അതിന്റെ മുഴു താളത്തിലേക്ക് കയറുമ്പോഴേക്കും ആ കുഞ്ഞ് കൗമാര മനസ്സിനെ തളർത്തിയത് എന്തായിരിക്കാം?? ഞാൻ ആലോചിക്കുകയായിരുന്നൂ..
കൗമാരപ്രായത്തിലേക്ക് കടക്കുന്ന കുട്ടികളുടെ മനസ്സ് കുട്ടിക്കുരങ്ങിനെ പോലെ ആണെന്ന് ഒരു സിനിമ ഡയലോഗ് കേട്ടിട്ടുണ്ട്. ഒന്നാമത് അവരിൽ ഈ സമയം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വളർച്ചകൾ. ആ വ്യത്യാസങ്ങൾ അവരിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ എങ്ങനെ ഉൾകൊള്ളണം എന്ന് മനസ്സിലാകാതെ പകച്ച് പോകുന്ന കുട്ടികളാണ് അനേകം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇന്നിന്റെ ലൈക്കുകളുടേയും, ലൗ ഇമോജികളുടേയും virtual - technology driven ലോകത്ത് confusions - distractions അത് പോലെയാണ്. ഫോളോവേഴിനെ കൂട്ടാൻ make a scene - ഷൂട്ട് ചെയ്ത് ആക്സിടന്റ് ആയി നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ എന്റെ സുഹൃത്തിന്റെ അനുജൻ മുതൽ ഷൂട്ട് ചെയ്ത് instayil ഇട്ടാൽ കിട്ടാൻ പോകുന്ന ലൈക്കുകളിൽ ഭ്രമിച്ച് തല്ല്മാല സ്റ്റൈലിൽ ഇടിക്കാൻ പോകുന്ന പ്ലസ് ടൂ സ്കൂൾ - ക്ലാസ്സ് ഗ്യാങ്ങുകൾ വരെ... (ഭയങ്കര മാസ്സ് ആണെന്നാണല്ലോ വെയ്പ്പ്)
പിന്നെ നമ്മുടെ സമൂഹത്തിലെ consumerism തുറന്ന് വെക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന insecurities ന്റെ മറ്റൊരു ലോകം..
ഒന്ന് വലുതായിട്ട് വേണം കോസ്മെറ്റിക് സർജ്ജറീസ് - ട്രീറ്റ്മെന്റ്സ് എടുക്കാൻ എന്ന് തീരുമാനിച്ച് ഉറപ്പിച്ച് വളരുന്ന കൗമാരം..
എനിക്ക് നിറം കുറവാണോ?? എനിക്ക് ഉയരം കുറവാണോ?? മുഖക്കുരുവിന് ആ ക്രീം മതിയാകുമോ? ഈ ഡ്രസ്സ് ഇട്ടാൽ എനിക്ക് തടി തോന്നുമോ?? എനിക്ക് ഇപ്പോൾ ആ പരസ്യം പോലെ ഒരു ക്യൂട്ട് ബോയ്ഫ്രന്റ് ആവാമോ?? എനിക്ക് ഗേൾഫ്രന്റിനെയും കൊണ്ട് ബൈക്കിൽ പോകാമോ? എനിക്ക് 6 പാക്സ് വേണോ?? നിറം കൂടാൻ ആ ക്രീം ഉപയോഗിക്കണോ?? ഈ ക്രീം തേച്ചാൽ മീശ കൂടുതൽ വേഗം വളരുമോ?? എനിക്ക് ലൈസെൻസ് എടുക്കുന്നതിന് മുന്നേ ഒരു സൂപ്പർ ബൈക്ക് ഓടിക്കാമോ?? എന്റെ മസിലുകൾക്ക് ഇത്ര കട്ടിംഗ്സ് മതിയോ?? എന്റെ എന്റെ ലൈംഗിക അവയവത്തിന് ഇത്രയും വലിപ്പം മതിയോ?? അങ്ങനെ പോകുന്നൂ ആ സംശയപ്പെരുമഴ..!
ഇനി ഡ്രഗ്സിന്റെ ലോകം ആണെങ്കിൽ പണ്ടത്തെ പോലെ സ്കൂൾ മതിലിന് പുറത്തല്ല. അത് സ്കൂൾ ബെഞ്ചിൽ - കുട്ടിക്ക് തൊട്ടരികിൽ വരെ എത്തിനിൽക്കുന്ന സമയമാണ്. തമാശക്ക് കൂട്ടുകാർക്കൊപ്പം ഒന്ന് ട്രിപ്പാവാൻ രസത്തിന് തുടങ്ങുന്ന ശീലം സ്വന്തം അച്ഛന്റെ തലക്ക് എളാങ്ക് വെച്ചടിച്ച് പൈസ തട്ടിയെടുത്ത് കൊണ്ട് പോവുന്നതിൽ എത്തി നിൽക്കുന്ന കാലമാണ്.
ഇനി ലൈംഗിക വിദ്യാഭ്യാസം നമ്മുടെ പാഠ്യപദ്ധതിയിൽ എങ്ങനെയാണെന്നുള്ള കാര്യം പിന്നെ അറിയാമല്ലോ.. അതിനാൽ തന്നെ കൂട്ടുകാർക്ക് ഇടയിൽ ഉണ്ടാകുന്ന മുറിവിവരങ്ങൾ - കമ്പികഥകൾ - പോൺ സൈറ്റുകൾ തീർക്കുന്ന മായാ കൊട്ടാരങ്ങൾ.. അത് വിശ്വസിച്ച് മനസ്സിലക്കിയെടുക്കുന്ന വികലമായ ലൈംഗിക വിദ്യാഭ്യാസവും കൂടി ചേരുമ്പോൾ എല്ലാം ശുഭം!
ഇങ്ങനെ ഒരു ലോകത്ത് മാതാപിതാക്കൾക്ക് ശരിക്കും അവരുടെ മാലഖമാരാവാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നൂ. ഞാൻ മനസ്സിലാക്കിയേടത്തോളം അവർക്ക് മാതാപിതാക്കളുടെ തുണ ഏറ്റവും ആവശ്യം ഉള്ള സമയം ഇതാണ്. എന്ത് സംശയം പങ്ക് വെച്ചാലും judgmental ആവാതെ ഒരു സുഹൃത്തിനെ പോലെ കൂടെ മാതാപിതാക്കൾ ഒപ്പം നിൽക്കാൻ തയ്യാറാവണം. അവരുടെ കൂട്ടുകാരിൽ ഒരാളായി ഇറങ്ങി ചെന്ന് അവർക്കൊപ്പം ഒരു ചിൽ വൈബിൽ ഉള്ള ബഡി ആവണം.. സന എന്നോട് ചോദിക്കുന്ന സംശയങ്ങൾ.. ആദ്യമാദ്യം കേൾക്കുമ്പോൾ ഒരു തരം ഞെട്ടൽ ആയിരുന്നൂ. സുഹൃത്തുക്കൾക്ക് ഇടയിൽ ഉള്ള സംസാരങ്ങൾ.. ക്ലാസ്സിലെ കുട്ടികളുടെ പെരുമാറ്റങ്ങൾ.. ഇന്നിന്റെ ലോകം അവരിലേക്ക് inject ചെയ്യുന്ന രാഷ്ട്രീയ ബോധം, sexuality, gender confusions.. ഞാൻ പലപ്പോഴും പകച്ച് പോയിട്ടുണ്ട്.. സൂപ്പർ സോണിക്ക് വേഗത്തിലാണ് അവരുടെ ലോകം സഞ്ചരിക്കുന്നത്..!സനക്ക് ശരിയായ മറുപടി കൊടുക്കാൻ കുത്തിയിരുന്ന് പഠിച്ചിട്ടുണ്ട് , വെളിവുള്ളവരുടെ ക്ലാസ്സുകൾ- പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്.മറുപടികളിൽ തെറ്റുകൾ പറ്റിയിട്ടില്ല എന്നല്ല, പരമാവധി ശരിയാക്കാൻ ശ്രമിച്ചിട്ടുണ്ട് ശ്രമിക്കുന്നുണ്ട്..
ഇനി ഇതൊന്നുമില്ലെങ്കിലും ഒരു കാരണമില്ലാതെയും എന്റെ സുഹൃത്ത് മുഹാദിക്ക പറഞ്ഞ പോലെ കുട്ടികളിൽ ഡിപ്രഷൻ ഉണ്ടാവാം.. എന്ത് തന്നെ ആണെങ്കിലും കുട്ടിക്ക് മെഡിക്കേഷൻ ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ ഒരു മടിയും കൂടാതെ അവർക്കായി അതിനുള്ള സാഹചര്യം ഒരുക്കികൊടുക്കാനുള്ള മനസ്സ് ഉണ്ടാവണം..
ഈ തമിഴ് നടനും അദ്ദേഹത്തിന്റെ പാർട്ട്ണറും അവരുടെ കുട്ടിക്കായി ഇതൊന്നും ചെയ്ത് കാണില്ല എന്ന് judge ചെയ്തിട്ടല്ല ഞാനീ കുറിപ്പ് എഴുതുന്നത്. അവരെ കൊണ്ടാവും പോലെ അവർ ചേർത്ത് പിടിച്ചിരുന്നിട്ടുണ്ടാവും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്, അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം ഡിപ്രഷന് ആ കുട്ടി ട്രീറ്റ്മെന്റിൽ ആയിരുന്നല്ലോ.. എന്നിട്ടും ഇത് സംഭവിച്ചൂ എന്നതാണ് എന്നെ വിഷമിപ്പിക്കുന്നത്.
ജീവിതം അതിമനോഹരമാണ് ജീവിക്കാനറിയുമെങ്കിൽ- ബ്ലെസ്സി സാർ സംവിധാനം ചെയ്ത പ്രണയം എന്ന സിനിമയിലെ ഡയലോഗ് ആണ്. ലോകം ഇപ്പോഴും അതിമനോഹരം തന്നെയാണ്. In the history of mankind, മനുഷ്യന്റെ ഇത്രയും നാളത്തെ ചരിത്രത്തിൽ ഇത്രയും സൗകര്യങ്ങളും, കംഫർട്ടും, mobility സൗകര്യങ്ങൾ, ചികിത്സാ സൗകര്യങ്ങൾ knowledge accessibility ഒന്നും ഒരിക്കലും ഉണ്ടായിട്ടില്ല. മാതാപിതാക്കൾ എന്ന നിലയിൽ നമുക്ക് കൂടുതൽ പഠിക്കാം, നമുക്കും കൂടുതൽ ഉയരാൻ ശ്രമിക്കാം..
Content Highlight - Depression in a sixteen year old | Teenage mental stress and suicide | Recognizing mental conflicts in adolescence | Causes of depression in teenage boys | Parental support for teenagers with depression