ADVERTISEMENT

കുഞ്ഞുങ്ങള്‍ വഴക്കാളികളായി മാറുന്നത് മാതാപിതാക്കള്‍ക്ക് പലപ്പോഴും വലിയ തലവേദനയാവാറുണ്ട്. തുടര്‍ച്ചയായി ദേഷ്യത്തോടെ ബഹളം വെക്കുക, മറ്റുള്ളവരെ കടിക്കുക, തല്ലുക തുടങ്ങിയ ആക്രമണ സ്വഭാവം കാണിക്കുക എന്നിങ്ങനെ പോകുന്നു അവരുടെ കുറുമ്പുകള്‍. കുഞ്ഞുങ്ങളുടെ ഇത്തരം പെരുമാറ്റങ്ങള്‍ മാതാപിതാക്കള്‍ക്ക് തങ്ങള്‍ ഒരു മോശം അമ്മയോ അച്ഛനോ ആണോ എന്ന് തോന്നിപ്പിക്കുന്ന സന്ദര്‍ഭങ്ങളും കുറവല്ല. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് അടക്കാനാവാത്ത ദേഷ്യം വരുന്നത് അസാധാരണമായ കാര്യമല്ല എന്നാണ് യയില്‍ ചൈല്‍ഡ് സ്റ്റഡി സെന്ററിലെ പഠനങ്ങള്‍ പറയുന്നത്. 

നാല് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ ആഴ്ചയില്‍ ഒന്‍പത് പ്രാവശ്യം കോപം കൊണ്ട് നിയന്ത്രണം പോകുന്നതില്‍ അസാധാരണമായി യാതൊന്നുമില്ല. അഞ്ചോ പത്തോ മിനിറ്റ് ദൈര്‍ഘ്യമുള്ള കരച്ചിലോ പിടിവലിയോ ഒക്കെ ആകാമത്. ഇതിലധികം സമയങ്ങളില്‍ വഴക്കാളികള്‍ ആകുന്ന കുഞ്ഞുങ്ങളുമുണ്ട്. മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള മാനസികമായ അടുപ്പമില്ലായ്മ കുഞ്ഞുങ്ങളിലെ ഈ വര്‍ധിച്ച ബഹളങ്ങള്‍ക്ക് കാരണമാകാറുണ്ടെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്‌റ് ആയ ഡോ ആഞ്ജലി ഫെര്‍ഗുസണ്‍ പറയുന്നു. എന്നാല്‍  മാതാപിതാക്കള്‍ വരുത്തുന്ന ചില തെറ്റുകള്‍ തിരുത്തുകയാണെങ്കില്‍ കുഞ്ഞുങ്ങളിലെ ഈ സ്വഭാവം ഒരു പരിധി വരെ  നിയന്ത്രിക്കാന്‍  സാധിക്കും.

അമിതമായി കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നത് 
വഴക്കാളികളായ കുഞ്ഞുങ്ങളെ അമിതമായ ശിക്ഷകളിലൂടെ നന്നാക്കാമെന്ന് കരുതുന്ന മാതാപിതാക്കളുണ്ട്. എന്നാല്‍ അമിതമായ ശിക്ഷണം പില്‍ക്കാലത്ത് നേര്‍വിപരീത ഫലങ്ങള്‍ ഉണ്ടാക്കും എന്നതാണ് യാഥാര്‍ഥ്യം. കുഞ്ഞുങ്ങള്‍ ഒച്ചയെടുക്കുമ്പോള്‍ ഭയപ്പെടുത്തിയും ഒച്ചയെടുത്തും അവരെ നിശ്ശബ്ദരാക്കുമ്പോള്‍ അത്തരം സാഹചര്യങ്ങളെ ഒച്ചയെടുത്തും പേടിപ്പിച്ചുമാണ് അതിജീവിക്കേണ്ടതെന്ന പാഠമാണ് മാതാപിതാക്കള്‍ നല്‍കുന്നത്.

ഉടനടിയുള്ള മാതാപിതാക്കളുടെ പ്രതികരണം 
കുഞ്ഞുങ്ങള്‍ ദേഷ്യത്തോടെ ബഹളം വെക്കുമ്പോള്‍ എടുത്ത് ചാടി പ്രതികരിക്കുന്ന മാതാപിതാക്കളുടെ സംയമനം  പലപ്പോഴും നഷ്ടപ്പെട്ടിരിക്കും. കുഞ്ഞുങ്ങളോട് ഉച്ചത്തില്‍ അലറുന്നതിന് പകരം അല്പം ശാന്തമായി പ്രതികരിക്കുന്നതാണ് ഉചിതം. കുഞ്ഞുങ്ങളുടെ തല്ലുപിടുത്തം അവസാനിപ്പിക്കാന്‍ പോകും മുമ്പ് മാതാപിതാക്കള്‍ തങ്ങളെ തന്നെ ശാന്തമാക്കണം. കുഞ്ഞുങ്ങളെ തിരുത്തും മുന്‍പ് നിര്‍ബന്ധമായും ഒരു നിമിഷം നിശബ്ദമായി തങ്ങള്‍ ശാന്തരാണെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.

Content Highlights: Parents | Children | Behaviour | Parenting tips for managing children's anger | Controlling children's aggressive behavior | Maintaining emotional connection with children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com