ADVERTISEMENT

കുഞ്ഞുങ്ങളുടെ പിന്നാലെയുള്ള ഓട്ടം ചിലപ്പോഴെങ്കിലും ഊർജം നഷ്ടപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കും. ഊർജ്ജസ്വലത കുറയുന്നതിനൊപ്പം അമിതമായ ക്ഷീണം, ഉത്കണ്ഠ, നിരാശ, അസ്വസ്ഥത, ചെറിയ കാര്യത്തിനു പോലും ദേഷ്യം തോന്നുന്ന അവസ്ഥ തുടങ്ങിയവയുണ്ടാകാം. ഇങ്ങനെയുണ്ടായാൽ ജീവിതശൈലിയിലും ദിനചര്യകളിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്നുമാണ് അർഥം. അമിതസമ്മർദം മാതാപിതാക്കളിലെ ഊർജ്ജസ്വലത നഷ്ടപ്പെടുത്തുന്നുണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

വിശ്രമം ഉറപ്പാക്കാം
∙ശാരീരികവും മാനസികവുമായി അമിതക്ഷീണമുണ്ടെങ്കിൽ വിശ്രമമാണ് ഏറ്റവും പ്രധാനമായി വേണ്ടത്. പങ്കാളിയോടും കുടുംബാംഗങ്ങളോടും തുറന്നു സംസാരിക്കുക. കുറച്ചു നേരം വിശ്രമം ലഭിക്കാനും ഊർജ്ജസ്വലത വീണ്ടെടുക്കാനുമുള്ള സംവിധാനമൊരുക്കാം. ചെറിയ കുട്ടി രാത്രി മുഴുവൻ കരയുന്ന അവസ്ഥയുണ്ടായാൽ ഉറക്കമിളയ്ക്കേണ്ടി വരുന്ന അമ്മയ്ക്കു ക്ഷീണമുണ്ടാകുക സ്വാഭാവികമാണ്. ഇങ്ങനെയുള്ളപ്പോൾ പകൽ അമ്മയ്ക്ക് ഉറങ്ങാൻ അവസരമൊരുക്കണം. കുട്ടികളെ നോക്കുന്ന ചുമതല പങ്കാളികൾ തുല്യമായി പങ്കിടണം.

∙ചിട്ടയായ ജീവിതശൈലി പാലിക്കാൻ ശ്രദ്ധിക്കണം. പതിവായി വ്യായാമം ചെയ്യുന്നത് അമിതമായ സമ്മർദം കുറയ്ക്കുന്നതിനും ചുറുചുറുക്കേകുന്നതിനും സഹായിക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടിയ ശേഷമാകാം വ്യായാമം.

∙ശ്വസനവ്യായാമങ്ങൾ ശീലിക്കുന്നതു ഗുണം ചെയ്യും. ധ്യാനം, യോഗ തുടങ്ങിയവ പരിശീലിക്കാം. അൽപം മുതിർന്ന കുട്ടികളാണെങ്കിൽ അവരെ ഒപ്പം കൂട്ടി ശ്വസനവ്യായാമം പരിശീലിക്കുക.

∙പോസിറ്റീവായ സാമൂഹിക ബന്ധങ്ങൾ ഗുണകരമാണ്. സമപ്രായക്കാരുമായി ആശയവിനിമയം ചെയ്യാൻ സമയം കണ്ടെത്താം. പോസിറ്റീവിറ്റി പകരുന്ന സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതു സമ്മർദമകറ്റും.
∙കൂടുതൽ പോസിറ്റീവായ മനോഭാവത്തിനുവേണ്ടി പേരന്റിങ് സംബന്ധമായ ലേഖനങ്ങൾ വായിക്കാം. കഴിയുമെങ്കിൽ ഈ രംഗത്തെ വിദഗ്ധരുടെ ക്ലാസുകളിൽ പങ്കെടുക്കുക.
∙ദിവസവും കുറച്ചുനേരം സെൽഫ്‌കെയറിനു വേണ്ടി നീക്കിവയ്ക്കുക. ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്താം.
∙കുറച്ചു മുതിർന്ന കുട്ടികളാണെങ്കിൽ അവർക്കൊപ്പം ചേർന്നുള്ള ആക്ടിവിറ്റികൾ പരിശീലിക്കാം. കളറിങ് ചെയ്യുകയും പൂന്തോട്ടപരിപാലനത്തിൽ മുഴുകുന്നതും നല്ലതാണ്.

∙വീട്ടുജോലികൾ തനിയെ ചെയ്യാൻ നോക്കുന്നത് ഊർജം മുഴുവൻ ചോർത്തിക്കളയും. ഉത്തരവാദിത്തങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ വിഭജിക്കുക. ആവശ്യമുള്ളപ്പോൾ മറ്റുള്ളവരുടെ സഹായം തേടാൻ മടിക്കരുത്.
∙സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ശരീരത്തിന്റെ ആരോഗ്യവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് ഓർക്കുക.

1483005859
Representative Image. Photo Credit : Lakshmi Prasad S / iStockPhoto.com

∙ചിട്ടകൾ പാലിക്കുകയും വിശ്രമവും ഉറക്കവും ഉറപ്പു വരുത്തുകയും ചെയ്തിട്ടും അവസ്ഥയിൽ മാറ്റമില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടാൻ മറക്കേണ്ട.

English Summary:

Balancing Parenting and Self-Care: A Guide for Tired Parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com