‘‘കളിയും കാര്യവും’’ ബോധവൽക്കരണ പരിപാടി ജില്ലയിലെ ആദ്യഘട്ടം സ്കൂളുകളിൽ വിജയകരമായി സമാപിച്ചു
Mail This Article
കൊച്ചി: ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്ന് നടത്തിയ 'കളിയും കാര്യവും' ബോധവൽക്കരണ പരിപാടി ജില്ലയിലെ ആദ്യഘട്ടം നിരവധി സ്കൂളുകളിൽ വിജയകരമായി പൂർത്തിയായി. കുട്ടികളുടെ അമിത സ്ക്രീൻ സമയം കുറയ്ക്കുകയും സാമ്പത്തിക സുരക്ഷയെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിൽ നിരവധി വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.
പരിപാടി നടന്ന സ്കൂളുകൾ: കടവന്ത്ര കേന്ദ്രീയ വിദ്യാലയ, തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ്, തൃപ്പൂണിത്തുറ എൻ എസ് എസ് എച്ച്എസ്എസ്, ബ്രോഡ്‌വേ സെന്റ് മേരീസ് കോൺവന്റ് ഗേൾസ് എച്ച്എസ്എസ്, കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ, തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ, ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂൾ, എരൂർ ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ, അസ്സിസി വിദ്യാനികേതൻ പബ്ലിക് സ്കൂൾ.
പരിപാടിയുടെ ഭാഗമായി കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ ചാക്യാർ കൂത്ത്, തെയ്യം എന്നിവ അവതരിപ്പിച്ചു.. മാനസികാരോഗ്യ വിദഗ്ധരുടെ സെഷനുകൾ സംഘടിപ്പിച്ചു. സാമ്പത്തിക സാക്ഷരതയെക്കുറിച്ചുള്ള പഠനക്ലാസുകൾ നടത്തി. കളിയും കാര്യവും പരിപാടിയെ സംബന്ധിച്ച് വിദ്യാർഥികളും അധ്യാപകരും പങ്കുവെച്ച അനുഭവങ്ങൾ: അധ്യാപകർ: "ഇത് ആദ്യമായാണ് ഞങ്ങൾ സ്കൂളിൽ ചാക്യാർകൂത്തും തെയ്യവും പോലുള്ള കലാരൂപങ്ങൾ കാണുന്നത്. കുട്ടികളും ഞങ്ങളും ഒരുപോലെ ആസ്വദിച്ചു. ഈ പരിപാടി കുട്ടികളുടെ സാംസ്കാരിക അവബോധം വളർത്താൻ സഹായിക്കും."
വിദ്യാർത്ഥികൾ: "ഇത് ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു. ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത കലാരൂപങ്ങളെക്കുറിച്ച് പഠിക്കുകയും അനുഭവിക്കുകയും ചെയ്തു. ഈ പരിപാടി ഞങ്ങളുടെ ഭാവിക്ക് വളരെ ഉപകാരപ്രദമായിരിക്കും."
‘‘ കലാരൂപങ്ങളിലൂടെ മാനസികാരോഗ്യം, കുട്ടികൾ തമ്മിലുള്ള ബന്ധങ്ങൾ, ധനകാര്യ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചു, ഫെഡറൽ ബാങ്കിന്റെ ചീഫ് മാർക്കറ്റിങ് ഓഫിസർ എം.വി.എസ്.മൂർത്തി പറഞ്ഞു.
‘‘ സമൂഹത്തിന്റെ ഭാഗമായ ബ്രാൻഡിനു മാത്രമേ കലാരൂപങ്ങളുടെ സൂക്ഷ്മതകൾ മനസ്സിലാക്കി കഥ പറയാനും വിനോദിപ്പിക്കാനും വിദ്യാഭ്യാസം നൽകാനും കഴിയൂ. സംഗീതത്തിന്റെയും പുരാണത്തിന്റെയും സംയോജനം പരിപാടിയെ വിവിധ പ്രായക്കാർക്കിടയിൽ സ്വീകാര്യമാക്കും. സമ്പന്നമായ സാംസ്കാരിക പൈതൃകം കേരളത്തിന്റെ ഭൂപ്രകൃതിയിലും ഭക്ഷണത്തിലും കലാരൂപങ്ങളിലും പ്രതിഫലിക്കുന്നു. ഒരു കേരളീയന്റെ ദിനചര്യയിൽ ഫെഡറൽ ബാങ്ക് എപ്പോഴുമുണ്ട്. ആ അടുപ്പം കണക്കിലെടുത്താണു ഞങ്ങൾ പാരമ്പര്യ കലാരൂപങ്ങളെ ആധുനിക സന്ദർഭത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുന്നത്. ഭൂതകാലത്തെയും വർത്തമാന കാലത്തെയും ഭാവി തലമുറയെയും ഒരുമിപ്പിക്കുന്ന വിദ്യാഭ്യാസ രീതിയാണിത്’’ – അദ്ദേഹം പറഞ്ഞു.
ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്ന് ഇത്തരം ബോധവൽക്കരണ പരിപാടികൾ കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാനും, പുതിയ തലമുറയെ സമഗ്രമായ വ്യക്തിത്വ വികാസത്തിന് പ്രോത്സാഹിപ്പിക്കാനും പദ്ധതിയിടുന്നു.