ADVERTISEMENT

മൂന്നു വയസ്സുകാരന്റെ നിഷ്കളങ്കതയും നിസ്സഹായതയുമെല്ലാം ആവാഹിച്ച ചോദ്യം രാജിയുടെ മനസ്സുലച്ചു കളഞ്ഞു. നഗരത്തിലെ സ്വാശ്രയ കോളേജിൽ അധ്യാപികയായ രാജിയും  ഐടി കമ്പനിയിൽ ജോലിചെയ്യുന്ന സജീവും വർഷങ്ങൾ നീണ്ട പ്രണയത്തിന്റെ പരിസമാപ്തിയിൽ ഒന്നായവരാണ്. ജോലിയുടെ സ്വകാര്യാർഥം കോളേജിനടുത്ത  ഫ്ലാറ്റിലാണ് അവർ താമസിക്കുന്നത്. നല്ല സൗഹൃദങ്ങളും സായാഹ്ന വിരുന്നുകളുമൊക്കെയായി സുന്ദരമായി സുന്ദരമായി മുന്നേറിക്കൊണ്ടിരുന്ന ആ ചെറിയ കുടുംബത്തിലെ  കാലാവസ്ഥ മാറിമറിഞ്ഞത് വളരെ പെട്ടന്നായിരുന്നു.  ഐടി ജോലിക്കാർക്കിടയിൽ പതിവായികഴിഞ്ഞ ജോലിസമ്മർദ്ദവും അതുവഴി കടന്നുവന്ന  അമിത മദ്യപാനവും സജീവിൽ വരുത്തിയ മാറ്റങ്ങൾ രാജിക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. ജോലിയുടെ സമ്മർദ്ദത്തിൽ നിന്നും രക്ഷനേടാനായി കണ്ടെത്തിയ മദ്യപാനം അവസാനം ജോലിതന്നെ നഷ്ടപ്പെടുത്തിയപ്പോൾ പരിഭവിച്ചും കലഹിച്ചും ചിലപ്പോഴെങ്കിലും സ്വയം പീഢയേറ്റുവാങ്ങിയും അവൾ അവനോടൊപ്പം നിന്നു. 

LISTEN ON

മൂന്നു വട്ടം പരാജയപ്പെട്ട ഡീ അഡിക്ഷൻ ട്രീറ്റ്മെന്റിനു ശേഷം പലരും വിവാഹമോചനം നിദ്ദേശിച്ചപ്പോഴും സജീവിനെ വിട്ടു പിരിയാൻ രാജിക്കാവുമായിരുന്നില്ല. തലേ ദിവസത്തെ ഹാങ്ങ് ഓവർ വിട്ടൊഴിയുന്ന മണിക്കൂറുകളിൽ അവൾ പരിവേദനങ്ങളുമായി അവനൊപ്പം സഞ്ചരിച്ചു. ചിലപ്പോഴക്കെ ദിവസങ്ങൾ  നീണ്ടുനിക്കുനിന്ന ഇടവേളകൾ നൽകി അയാൾ അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ജോലിയിൽ തിരിച്ചുകേറാനുള്ള ഓരോ ശ്രമങ്ങളും പരാജയപ്പെടുമ്പോൾ സജീവ് ബോധം മറയുവോളം കുടിക്കും, ചിലപ്പോഴൊക്കെ ഛർദിക്കും നിലത്തു കിടന്നുരുളും അങ്ങനെ ഒരു രാത്രിക്കു ശേഷം രാജി എടുത്ത ഒരു തീരുമാനം ആയിരുന്നു സജീവിനോട് സംസാരിക്കാതിരിയ്ക്കുക എന്നത്. 

അവർക്കിടയിലെ മൗനം സജീവിൽ കുറ്റബോധത്തിന്റെ അലകൾ തീർക്കുന്നുണ്ട്. രാജി നിനക്കെന്നെ ഒന്ന് വഴക്കെങ്കിലും പറഞ്ഞു കൂടെ എന്ന ചോദ്യം പലവുരു അവർത്തിക്കപ്പെട്ടിട്ടും രാജി മിണ്ടാൻ തയ്യാറായില്ല . ഈ ഘട്ടത്തിലാണ് ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും സാക്ഷിയാകേണ്ടി വന്ന കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യം അവർക്കിടയിൽ തിരിച്ചറിവിന്റെ വെളിച്ചമാകുന്നത്. രണ്ടു പേരേയും അറിയാവുന്ന കുടുംബ സുഹൃത്താണ് അവരെ എന്റെ കൗൺസിലിങ് മുറിയിൽ എത്തിച്ചത്. നിരന്തരവും ബോധപൂർവ്വവുമായ  ഇടപെടലുകളിലൂടെ അഭ്യസ്ഥവിദ്യരായ ആ ചെറുപ്പക്കാർ നഷ്ടപ്പെട്ടേക്കാമായിരുന്ന ജീവിതം തിരിച്ച് പിടിച്ചു എന്ന സന്തോഷം പങ്കുവെക്കുന്നതിനൊപ്പം ഏതാനും ചില നിർദേശങ്ങൾ കൂടി കുറിക്കാം

1. കുട്ടികൾക്ക്  അവരുടെ  സുരക്ഷിതത്വവും സംരക്ഷണവും ലഭിക്കേണ്ടത് പ്രധാനമായും മാതാപിതാക്കളുടെ ബന്ധത്തിൽ നിന്നാണ് അവരിൽ ആശയക്കുഴപ്പവും  ഭയവും വളർത്തുന്ന കലഹങ്ങൾ, തർക്കങ്ങൾ അവരുടെ മുന്നിൽ ഒഴിവാക്കുക.
2. പരസ്പരം തീക്ഷണമായ വാക്കുകൾ ഉപയോഗിക്കുന്നതും ശബ്ദം ഉയർത്തുന്നതും കുട്ടികളിൽ  ഭയം രൂപപ്പെടാൻ  ഇടയാക്കും. ശാന്തമായി സംസാരിക്കാൻ ശ്രമിക്കുക.  
3. മാതാപിതാക്കളുടെ പിണക്കങ്ങൾ കുട്ടികളിൽ  ഉണ്ടാകുന്ന വൈകാരിക മാറ്റങ്ങൾ  ശ്രദ്ധിക്കുക. അവരോട് സംസാരിച്ച് അവരുടെ ഭയങ്ങളും ആശങ്കകളും ഒഴിവാക്കാൻ ശ്രമിക്കുക. 
4. പിണക്കം ഉണ്ടെങ്കിലും കുട്ടികൾക്കായി  ദിവസവും അൽപ്പ സമയം മാറ്റി വെക്കുക. മാതാപിതാക്കളുടെ പിണക്കം കുട്ടികളുടെ ടൈം ടേബിൾ തെറ്റിക്കാതെ നോക്കണം.
5. കുടുംബപ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുക. പ്രശ്നങ്ങൾ നീണ്ടുപോകുന്നത് കുട്ടികളിൽ നീണ്ടു നിൽക്കുന്ന മാനസിക സമ്മർദ്ദം സൃഷ്ടിക്കും.
6. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ കുട്ടികളെ  ഒരു പക്ഷം പിടിക്കാൻ നിർബന്ധിക്കരുത്. 
7. പിണക്കം കുറയുന്നതിനുള്ള താൽക്കാലിക ശ്രമങ്ങൾ ഉണ്ടാകട്ടെ  (ഉദാ.  ചെറിയ യാത്രകൾ, വിനോദ പരിപാടികൾ ) അത് കുട്ടികൾക്ക്  സുരക്ഷിതത്വം ബേധവും ആശ്വാസവും നൽകും.
8. പിണക്കം തുടർന്നുപോകുന്നുവെങ്കിൽ പരീശീലനം സിദ്ധിച്ച ഒരു കൗൺസിലറുടെ സേവനം  പ്രയോജനപ്പെടുത്താൻ മഠിക്കരുത്. 
(പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ സഹസ്‌ഥാപകനുമാണ് ലേഖകൻ)

English Summary:

Can a Child's Innocent Question Heal a Broken Marriage? This Couple's Story Will Amaze You

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com