നഴ്സിന് വയലിൽ നിന്ന് കിട്ടിയത് 9.6 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ ബൈബിൾ!
Mail This Article
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പുരാവസ്തുക്കൾക്കായി തിരച്ചിൽ നടത്തുന്ന നിരവധിപ്പേരാണുള്ളത്, അതിൽ ചിലർക്ക് വിലപിടിപിപ്പുള്ള പല അപൂർവ വസ്തുക്കളും കിട്ടാറുമുണ്ട്. അത്തരത്തിൽ ഒരു തിരച്ചിലിനൊടുവിൽ ലങ്കാസ്റ്ററിൽ നിന്നുള്ള നഴ്‌സായ ബഫി ബെയ്‌ലിന് കിട്ടിയത് 9.6 കോടി രൂപ വിലമതിക്കുന്ന ഒരു ചെറിയ സ്വർണ്ണ ബൈബിൾ ആയിരുന്നു. ബഫി ബെയ്‌ലി, ഭർത്താവ് ഇയാനോടൊപ്പം നോർത്ത് യോർക്ക്ഷെയറിലെ ഷെരീഫ് ഹട്ടൺ കാസിലിനടുത്തുള്ള കൃഷിയിടത്തിൽ തിരച്ചിൽ നടത്തുമ്പോൾ ഡിറ്റക്ടർ ഒരു ഫുട്‌പാത്തിന് സമീപം ഒരു സിഗ്നൽ പുറപ്പെടുവിക്കാൻ തുടങ്ങി. ഒട്ടും താമസിയാതെ ഇരുവരും ചേർന്ന് അവിടെ കുഴിയ്ക്കാൻ തുടങ്ങി. ഏകദേശം അഞ്ച് ഇഞ്ച് താഴേക്ക് കുഴിച്ചതും അവരെ കാത്തിരുന്നത് വിലമതിക്കാനാകാത്ത ഒരു സമ്മാനമായിരുന്നു
9.6 കോടി രൂപ വിലമതിക്കുന്ന ഒരു ചെറിയ സ്വർണ്ണ ബൈബിൾ ആയിരുന്നു ആ ദമ്പതികൾക്ക് അവിടെ നിന്നു ലഭിച്ചത്. ഈ സ്വർണ ബൈബിളിന് 1.5 സെന്റീമീറ്റർ നീളവും 5 ഗ്രാം ഭാരവുമാണ് കണക്കാക്കിയിരിക്കുന്നത്. ആ ലോഹ കഷ്ണം കുഴിച്ചെടുത്തപ്പോൾ അതിനെന്തെങ്കിലും പ്രത്യേതകയുള്ളതായി ആദ്യം തനിക്ക് തോന്നിയില്ലെന്നും ഒരു പഴയ ആടിന്റെ ഇയർ ടാഗ് അല്ലെങ്കിൽ ഒരു പുൾ മോതിരം ആയിരിക്കുമെന്നാണ് കരുതിയതെന്ന് ബെയ്‌ലി പറയുന്നു.
എന്നാൽ അതില്‍ പറ്റിപിടിച്ചിരുന്ന കളിമണ്ണ് നീക്കം ചെയ്തപ്പോൾ അത് വ്യത്യസ്തമായ എന്തോ ഒന്നാണെന്ന് ഇവർക്ക് മനസ്സിലായി. ഫോണിൽ ഫോട്ടോ എടുത്ത് വലുതാക്കി നോക്കിയപ്പോഴാണ് അത് സ്വർണ്ണമാണെന്ന് ഇവർക്ക് മനസിലാകുന്നത്.
സ്വർണമാണങ്കിലും ഒരു ഗിഫ്റ്റ് ഷോപ്പിൽ നിന്ന് ആരെങ്കിലും വാങ്ങിയ ഒരു വസ്തുവായി മാത്രമാണെന്നാണ് ഇവർ അപ്പോഴും കരുതിയത്. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ അതിന്റെ ഭാരവും അതിമനോഹരമായ കലാവൈഭവവും അതിനെ വേറിട്ടു നിർത്തുന്നതായി മനസിലായി.
‘അവിശ്വസനീയമാംവിധം സമ്പന്നനായ’ ഒരാളുടെ ഉടമസ്ഥതയിലുള്ള ‘അസാധാരണമായ അതുല്യമായ’ പുരാവസ്തു എന്നാണ് ഒരു വിദഗ്ദ്ധൻ ഇതിനെ വിശേഷിപ്പിച്ചത്. 15-ാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന ഇംഗ്ലണ്ടിലെ രാജാവായ റിച്ചാർഡ് ദി മൂന്നാമന്റെ ഉടമസ്ഥതയിലുള്ള ഒരു വസ്തുവിന് സമീപമുള്ള ഭൂമിയിലാണ് ഇത് കണ്ടെത്തിയത്. നിലവിൽ യോർക്കിലെ യോർക്ക്ഷെയർ മ്യൂസിയമാണ് സ്വർണ്ണ ബൈബിളിന്റെ വിലയിരുത്തൽ നടത്തുന്നത്.
English Summary : Nurse finds medieval gold Bible worth Rs 9.6 crore while metal detecting in the field