ADVERTISEMENT

ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ മൂക്കിനുടമ തുർക്കിയിലെ ആർട്വിനിൽ നിനന്ള്ള മെഹ്‌മത് ഒസ്യുറേക്ക് വിടപറഞ്ഞു. 75 വയസ്സായിരുന്നു അദ്ദേഹത്തിന്. ഗിന്നസ് വേൾഡ് റെക്കോർഡ്‌സാണ് ഒസ്യുറേക്കിന്‌റെ മരണവാർത്ത പുറത്തുവിട്ടത്. ഹൃദയാഘാതത്തെത്തുടർന്ന് ഒസ്യുറേക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയ നടത്താനായി ഡോക്ടർമാർ തുനിഞ്ഞെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

8.8 സെന്റിമീറ്ററാണ് മെഹ്‌മതിന്റെ മൂക്കിന്റെ നീളം. തനിക്ക് സാധാരണ മനുഷ്യരെക്കാൾ നന്നായി മണം പിടിക്കാനും മൂക്കു കൊണ്ടു ബലൂൺ വീർപ്പിക്കാനുമൊക്കെ കഴിവുണ്ടെന്ന് മെഹ്‌മത് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ, സ്‌കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരുടെ നിരന്തരമായ കളിയാക്കലിനു മെഹ്‌മതിന്റെ മൂക്ക് കാരണമായിട്ടുണ്ട്. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് നീളമുള്ള മൂക്ക് ലഭിച്ചത് ഒരു അനുഗ്രഹമായി കരുതുകയാണു മെഹ്‌മത്.തന്റെ കുടുംബത്തിൽ പാരമ്പര്യമായി വലിയ മൂക്കുണ്ടെന്ന് മെഹ്‌മത് പറയുന്നു. പിതാവിനും അമ്മാവൻമാർക്കുമൊക്കെ ഇത്തരം മൂക്കുണ്ട്. എന്നാൽ തന്റേതാണ് ഏറ്റവും വലുതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മെഹ്‌മതിന്‌റെ സന്തതിപരമ്പരകളിൽ ആർക്കും വലിയ മൂക്കില്ല. 

 

എന്നാൽ ലോകത്ത് ഇതുവരെ ജീവിച്ച വ്യക്തികളിൽ ഏറ്റവും വലിയ മൂക്കുള്ളയാൾ മെഹ്‌മത് അല്ല. ഒരു മെഴുകുപ്രതിമ നിർമാണം പൂർത്തീകരിച്ചതോടെ ചരിത്രത്തിൽ മറവിയിലാണ്ടുപോയ ആ വ്യക്തി വീണ്ടും പ്രശസ്തി നേടിയത് കഴിഞ്ഞ വർഷമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ യോർക്ഷയറിൽ ജീവിച്ച തോമസ് വെഡ്ഡേഴ്‌സാണ് ലോകത്തിൽ ഇതുവരെ ജീവിച്ചിരുന്നവരിൽ ഏറ്റവും വലിയ മൂക്കുള്ളയാൾ്.  7.5 ഇഞ്ച് അഥവാ 19 സെന്റിമീറ്റർ നീളമായിരുന്നു് അദ്ദേഹത്തിന്റെ മൂക്കിനുള്ളത്.

 

സഞ്ചരിക്കുന്ന ഒരു സർക്കസ് കലാകാരനായിരുന്നു തോമസ് വെഡ്ഡേഴ്‌സ്. ഇന്നും ലോകത്തെ ഏറ്റവും വലിയ മൂക്കിനുള്ള റെക്കോഡ് വെഡ്ഡേഴ്‌സിന്റെ പേരിൽ തന്നെ. പക്ഷേ ഇന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളോ മറ്റു വരകളോ ലഭ്യമല്ല, ആകെയുള്ളത് മെഴുക് പ്രതിമമാത്രമാണ്. റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയത്തിലാണ് ഈ പ്രതിമ ഇരിക്കുന്നത്. തോമസ് വെഡ്ഡേഴ്‌സിന്റെ ജീവിതത്തെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ലഭ്യമല്ല. അദ്ദേഹം അൻപതു വയസ്സിനുള്ളിൽ യോർക്ഷയറിൽ മരണപ്പെട്ടെന്നാണു രേഖകൾ പറയുന്നത്.

 

Content Summary : Man with world's longest nose Mehmet Ozyurek passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com