ADVERTISEMENT

ശനിഗ്രഹത്തിനു ചുറ്റും ഒരു തീജ്വാല കറങ്ങുന്നതുപോലെയൊരു ചിത്രം. ലോകത്തെ ബഹിരാകാശ ടെലിസ്കോപ്പുകളിൽ ഏറ്റവും ശക്തവും നാസ വിക്ഷേപിച്ചതുമായ ജയിംസ് വെബ്ബാണ് ഈ ചിത്രം പുറത്തുവിട്ടത്. ശനിയുടെ ചന്ദ്രൻമാരായ എൻസെലാദസ്, തേത്തിസ്, ഡയോൺ എന്നിവയെയും ഇതിൽ കാണാം. സവിശേഷ രൂപമുള്ള ഗ്രഹമാണ് ശനി (സാറ്റേൺ). അമോണിയയാണ് പ്രധാന വാതകം ഉൾഭാഗത്തെ താപനില  21,000 ഡിഗ്രി സെൽഷ്യസ്.11 ഭൗമമണിക്കൂറുകളാണ് ശനി ദിവസത്തിന്റെ ദൈർഘ്യം. ശനിയുടെ ഏറ്റവും വലിയ പ്രത്യേകതയാണു  വലയങ്ങൾ. വലിയ ഐസുകട്ടികളും പാറക്കഷണങ്ങളും ഗ്രഹത്തിനു ചുറ്റും കറങ്ങുന്നതുമൂലമാണ് വലയങ്ങൾ രൂപപ്പെട്ടത്. ശനിയിൽ ഇടയ്ക്കിടെ ഇടിമിന്നലുണ്ടാകും. അപ്പോൾ അന്തരീക്ഷത്തിൽ കാർബൺ കണങ്ങൾ കൂടിച്ചേർന്ന് വജ്രങ്ങളായി താഴേക്കു വീഴും. വജ്രമഴ!.

 

ഗ്രഹത്തെ നിരീക്ഷിക്കാനായി പോയ ദൗത്യങ്ങളിൽ കസീനി വളരെ പ്രശസ്തമായിരുന്നു. എന്നാൽ ഈ ദൗത്യം ഇപ്പോൾ നിലവിലില്ല. ശനിഗ്രഹത്തിന് 145 ചന്ദ്രൻമാരുണ്ട്. 24 ചന്ദ്രൻമാരെയാണ് ശനിയുടെ സ്വാഭാവിക ഉപഗ്രഹങ്ങളായി കണ്ടെത്തിയിട്ടുള്ളത്. ഇക്കൂട്ടത്തിൽ മിമാസ്, എൻസെലാദസ്, തെത്തീസ്, ഡിയോൺ, റിയ, ലാപ്പറ്റസ്, ഹൈപ്പേരിയോൺ, ടൈറ്റൻ എന്നിവയാണ് ഏറ്റവും വലിയ ചന്ദ്രൻമാർ. ഇക്കൂട്ടത്തിൽ തന്നെ ഏറ്റവും വലുപ്പമുള്ള ചന്ദ്രനാണ് ടൈറ്റൻ.

 

വ്യാഴത്തിന്റെ ചന്ദ്രനായ ഗാനിമീഡ് കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലുപ്പമുള്ള ചന്ദ്രൻകൂടിയാണ് ടൈറ്റൻ. നമ്മുടെ അറിവിൽ ശക്തമായ അന്തരീക്ഷമുള്ള ഒരേയൊരു ചന്ദ്രനായ ടൈറ്റന് വേറെയും സവിശേഷതകളുണ്ട്, ഭൂമി കഴിഞ്ഞാൽ ഉപരിതലത്തിൽ സ്ഥിരമായ ജലാശയങ്ങളുള്ള ഇടമാണ് ടൈറ്റൻ.ഭൂമിയുടെ ചന്ദ്രനേക്കാൾ ഒന്നരയിരട്ടി വലുപ്പമുള്ള ടൈറ്റനിൽ നാസയുടെ ഹൈജൻസ് ദൗത്യം ഇറങ്ങിയിരുന്നു. ഈ ചന്ദ്രനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്നു വെളിവായി. ഐസും പാറകളും നിറഞ്ഞ ഉപരിതലമാണ് ടൈറ്റനുള്ളതെന്നും അന്നു വെളിവായി.

 

ശനിയുടെ ആറാമത്തെ വലിയ ചന്ദ്രനായ എൻസെലാദസും ശാസ്ത്രീയ സർക്കിളുകളിൽ വളരെ പ്രശസ്തമാണ്. കട്ടിയേറിയ ഹിമ പുറന്തോടുള്ള ഈ ഉപഗ്രഹത്തിന്റെ പുറന്തോടിനുള്ളിൽ സമുദ്രമാണ്. ഇതിൽ ജീവനുണ്ടാകാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നു. 3 പതിറ്റാണ്ടു നീണ്ട ഗവേഷണത്തിനൊടുവിൽ നിർമിച്ച, ഇൻഫ്രാറെഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജയിംസ് വെബ് കഴിഞ്ഞ ഡിസംബറിലാണ് നാസ ബഹിരാകാശത്തേക്ക് അയച്ചത്.ജയിംസ് വെബ് ടെലിസ്‌കോപ് പുറത്തുവിട്ട ചിത്രങ്ങളിൽ ഒന്ന് ആകാശത്തെ ഏറ്റവും തിളക്കമേറിയതും വലുപ്പമുള്ളതുമായ കാരിന നെബുലയായിരുന്നു. 

ഒരുപാടുവർഷക്കാലം മുൻപ് പ്രപഞ്ചത്തിൽ നടന്ന പ്രക്രിയകളെ ചിത്രരൂപത്തിലാക്കുന്നതിനാൽ പ്രപഞ്ചത്തിന്റെ ടൈം മെഷീനെന്നും ജയിംസ് വെബ്ബിനു വിളിപ്പേരുണ്ട്. നാസയോടൊപ്പം കനേഡിയൻ സ്പേസ് ഏജൻസി, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ സഹകരിച്ചാണ് ജയിംസ് വെബ്ബിന്റെ നിയന്ത്രണം.

 

Content Summary : Saturn's rings shine in James Webb Space telescope photo

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com