ADVERTISEMENT

പാമ്പുകൾ വീടുകളിൽ സ്വതന്ത്രമായി കയറിയിറങ്ങുന്നൊരു ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ടോ? മറ്റൊരു രാജ്യത്തുമല്ല, നമ്മുടെ രാജ്യമായ ഇന്ത്യയിൽ തന്നെയാണത്. മഹാരാഷ്ട്രയിൽ പുണെയിൽ നിന്ന് 200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഷോലാപ്പുർ ജില്ലയിലെ ഷെറ്റ്പാൽ എന്ന ഗ്രാമമാണു പാമ്പുകളും ഗ്രാമീണരും തമ്മിലുള്ള ഗാഢ സ്‌നേഹത്തിലൂടെ ലോകശ്രദ്ധ നേടിയത്. പാമ്പുകൾ തങ്ങളുടെ ഗ്രാമത്തിൽ സൈ്വര്യ വിഹാരം നടത്തുന്നത് ഷെറ്റ്പാലിലെ ആളുകളെ അലട്ടാറേയില്ല.

സർപ്പങ്ങളെ ഷെറ്റ്പാലിലുള്ളവർ ആരാധിക്കുന്നു. എല്ലാ വീടുകളിലും മൂർഖൻ പാമ്പുകൾക്ക് വിശ്രമിക്കാനായി വീടിനുള്ളിൽ പ്രത്യേകയിടം തന്നെ ഷെറ്റ്പാലിൽ ഒരുക്കാറുണ്ട്. പുതുതായി വീടു വയ്ക്കുന്നവർ ഈ ഇടം പണിതിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഗ്രാമത്തിലെ സ്‌കൂളിലേക്കും പാമ്പുകൾ സന്ദർശനം നടത്താറുണ്ട്. പാമ്പുകളോടൊപ്പം വളർന്നതിനാൽ ഗ്രാമത്തിലെ കുട്ടികൾക്ക് അവയെ പേടിയില്ല.പാമ്പുകൾക്കൊപ്പം ഇവ കളിക്കാറുണ്ട്.

പുണെയിലെത്തിയ ശേഷം മോഡ്‌നിബ് റെയിൽവേസ്‌റ്റേഷനിലേക്കു തീവണ്ടിയിലെത്തിയിട്ടാണു ഷെറ്റ്പാലിലേക്കു പോകുന്നത്. പുണെ എയർപോർട്ടിൽ നിന്നു ടാക്‌സി വഴിയും എത്താം. വിദേശികൾ ഉൾപ്പെടെ ധാരാളം വിനോദസഞ്ചാരികളും മൃഗസ്‌നേഹികളും മനുഷ്യരും പാമ്പുകളും തമ്മിലുള്ള ഈ അപൂർവ ചങ്ങാത്തം കാണാനായി ഇവിടെയത്തിയിരുന്നു.

വെറും 2600 ആളുകൾ മാത്രം താമസിക്കുന്ന ഗ്രാമമാണു ഷെറ്റ്പാൽ. വരണ്ട സമതല പ്രദേശത്തു സ്ഥിതി ചെയ്യുന്നതിനാലാണു ഷെറ്റ്പാലിൽ ഇത്രത്തോളം പാമ്പുകൾ. നേരത്തെയുള്ള കാലത്ത് സമീപ പ്രദേശങ്ങളിൽ പാമ്പുകടിയേറ്റവരെ ചികിത്സിക്കാനായി ഇവിടെയെത്തിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ ഇത്രയധികം പാമ്പുകൾ ഇവിടെ വിഹരിച്ചിട്ടും ഷെറ്റ്പാൽ ഗ്രാമത്തിൽ ആർക്കും പാമ്പുകടി കിട്ടിയിട്ടില്ലെന്നും നാട്ടുകാർ അവകാശപ്പെടുന്നു.

English Summary: The Indian Village Where Snakes Are Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com