ADVERTISEMENT

റുമേനിയയിലെ കൽക്കരി ഖനിത്തൊഴിലാളികൾ ഖനനത്തിനിടെ ഒരു പ്രാചീനകാല റോമൻ കപ്പൽ കണ്ടെത്തി. റോമൻ സാമ്രാജ്യത്തിന്റെ അതിർത്തിയിലുള്ള തന്ത്രപ്രധാനമായ പട്ടണത്തിൽ അവശ്യസാധനങ്ങളും മറ്റു ചരക്കുകളും എത്തിക്കാൻ ഉപയോഗിച്ച കപ്പലായിരുന്നു ഇതെന്ന് വിദഗ്ധർ പറയുന്നു. എഡി മൂന്ന് അല്ലെങ്കിൽ നാല് നൂറ്റാണ്ടിൽ നിന്നുള്ള കപ്പലാണിതെന്നാണ് വിദഗ്ധരുടെ ആദ്യഘട്ട അനുമാനം. എഡി ഒന്നാം നൂറ്റാണ്ടിൽ സ്ഥാപിച്ച റോമൻ നഗരമായ വിമിനേഷ്യത്തിലേക്ക് ഡാന്യൂബ് നദിയിലൂടെ ചരക്കുകൾ എത്തിച്ചതായിരുന്നു ഈ കപ്പലെന്നാണ് കരുതുന്നത്.

സെർബിയയിലെ ബെൽഗ്രേഡ് നഗരത്തിനു കിഴക്കായുള്ള കൊസ്റ്റോലാക്കിലെ കൽക്കരിഖനിയിൽ നിന്നാണ് ഈ കപ്പൽ കണ്ടെത്തിയത്.തറനിരപ്പിൽ നിന്ന് ഏകദേശം 25 അടി താഴെയായായിരുന്നു ഇതു സ്ഥിതി ചെയ്തത്. ഈ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയ ഖനിത്തൊഴിലാളികൾ ഉടൻതന്നെ വിവരം തൊട്ടടുത്തുള്ള വിമിനേഷ്യം ആർക്കയോളജിക്കൽ പാർക്ക് അധികൃതരെ വിവരമറിയിച്ചു. ബെൽഗ്രേഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കയോളജി അധികൃതരാണ് ഈ പാർക്ക് നടത്തുന്നത്.

സാധാരണഗതിയിൽ തടികൊണ്ടുള്ള നിർമിതികളും അവശേഷിപ്പുകളും കാലപ്പഴക്കത്തിൽ ദ്രവിച്ചുനശിക്കാറുണ്ട്. എന്നാൽ ഈ കപ്പലിന്‌റെ കാര്യത്തിൽ ഈ പ്രശ്‌നമില്ല. ഈർപ്പം ഈ കപ്പലിനെ സംരക്ഷിക്കാൻ സഹായിച്ചെന്ന അനുമാനത്തിലാണ് ശാസ്ത്രജ്ഞർ. 65 അടി നീളവും 12 അടി വീതിയുമുള്ള ഈ കപ്പൽ തുഴകളും പായകളുമുപയോഗിച്ചാണ് സഞ്ചരിച്ചിരുന്നതെന്ന് ഗവേഷകർ പറയുന്നു. 2020ലും ഇത്തരമൊരു കപ്പൽഭാഗം ഈ മേഖലയിൽ നിന്നു കണ്ടെത്തിയിരുന്നു.

റോമൻ സെറ്റിൽമെന്‌റും സൈനികകോട്ടയുമായിരുന്ന വിമിനേഷ്യം 87 എഡി മുതൽ റോമാ സാമ്രാജ്യത്തിന്‌റെ അപ്പർ മീഷ്യ അതിർത്തിപ്രദേശത്തിന്റെ തലസ്ഥാനവുമായിരുന്നു, എന്നാൽ എഡി 411ൽ ഇവിടെ ആക്രമിച്ച ഹൂണൻമാർ ഇവിടത്തെ റോമൻ ഭരണം അവസാനിപ്പിക്കുകയും നഗരം തകർക്കുകയും ചെയ്തു.

Content Highlight -  Ancient Roman ship | Coal mine discovery | Roman Empire border city | Danube River trade | Viminium archaeological park 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com