ADVERTISEMENT

ചൊവ്വയ്ക്കുമപ്പുറമുള്ള സൗരയൂഥ മേഖലയിലാണ് തിയ സ്ഥിതി ചെയ്തിരുന്നത്. ഇന്നത്തെ ചൊവ്വാഗ്രഹത്തിന്റെ അത്രയ്ക്കും വലുപ്പമുണ്ടായിരുന്നു ഈ ഗ്രഹത്തിന്. ഗ്രീക്ക് ഐതിഹ്യത്തിൽ ചന്ദ്രന്റെ ദേവതയായ സെലീനിന്റെ മാതാവാണു തിയ. ഓർഫിയസ് എന്ന മറ്റൊരു പേരും ഗ്രഹത്തിനുണ്ട്.എൽ 4 എന്ന പ്രത്യേക ഭ്രമണപഠത്തിലായിരുന്നു തിയ ഭ്രമണം ചെയ്തത്. എന്നാൽ 450 കോടി വർഷം മുൻപ് വ്യാഴം, ശനി ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ സ്വാധീനത്തിൽ അകപ്പെട്ട് തിയയുടെ ഭ്രമണപഥം തെറ്റി. ഇതോടെ അതു ഭ്രമണം ചെയ്യുന്ന ദിശ ഭൂമിക്കു നേർക്കായി. സെക്കൻഡിൽ 4 കിലോമീറ്റർ എന്ന വേഗത്തിൽ വന്ന തിയ ഭൂമിയിലേക്ക് കൂട്ടിയിടിച്ച് തുളഞ്ഞുകയറി. 

 

ഇതിന്റെ ആഘാതത്തിൽ ഭൂമിയിൽ നിന്നും തിയയിൽ നിന്നും ഖരപദാ‍ർഥങ്ങൾ തെറിച്ചെന്നും ഇവ ചന്ദ്രനായി മാറിയെന്നുമാണ് ചന്ദ്രന്റെ ഉത്ഭവത്തെ സംബന്ധിച്ച ഒരു പ്രബല സിദ്ധാന്തം.തിയ എന്ന ഗ്രഹവും അതും ഭൂമിയുമായുള്ള കൂട്ടിയിടിയും ഈ സിദ്ധാന്തം ജയന്റ് ഇംപാക്ട് ഹൈപ്പോതിസിസ് എന്നറിയപ്പെടുന്നു.ചന്ദ്രയാൻ 2 ഇടിച്ചിറങ്ങിയതും ചന്ദ്രയാൻ 3 സോഫ്റ്റ്ലാൻഡിങ് നടത്തിയതുമായ  മേഖലകൾ യഥാക്രമം തിരംഗ, ശിവശക്തി പോയിന്റ് എന്ന് ഇന്നലെ നാമകരണം ചെയ്തു. ചന്ദ്രനിൽ വേറെയും പ്രശസ്തമായ സ്ഥലനാമങ്ങളുണ്ട്. ഇവയിൽ ചിലത് പരിചയപ്പെടാം.

 

ഏറ്റവും പ്രശസ്തമായ ചാന്ദ്രമേഖല പ്രശാന്തിയുടെ കടൽ അഥവാ സീ ഓഫ് ട്രാൻക്വിലിറ്റി എന്നയിടമാകും. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവർ ആദ്യമായി ഇറങ്ങിയത് ഇവിടെയാണ്. ഭൂമിക്ക് പുറത്ത് മറ്റൊരു ബഹിരാകാശ വസ്തുവിൽ മനുഷ്യസ്പർശം ആദ്യമായി പതിയുന്നതും ഈ മേഖലയിലാകും. ചന്ദ്രനിലെ ഇരുണ്ട സമതലങ്ങളിലൊന്നാണ് പ്രശാന്തിയുടെ കടൽ. പേരിൽ കടൽ ഉണ്ടെങ്കിലും യഥാർഥത്തിൽ ഇവിടെ കടൽപോയിട്ട് ഒരു തുള്ളി വെള്ളമില്ല. അനേകകോടി വർഷങ്ങൾക്കുമുൻപ് സംഭവിച്ച ലാവാപ്രവാഹം ഉറഞ്ഞ മേഖലകളാണ് ഇവ.

 

ഹാഡ്ലി റൈൽ എന്ന മേഖല അപ്പോളോ 15 യാത്രികർ ഇറങ്ങിയ മേഖലയാണ്. കോപ്പർനിക്കസ് എന്ന ചന്ദ്രനിലെ പടുകുഴിയും വളരെ പ്രശസ്തമാണ്. ചന്ദ്രനിലെ ഏറ്റവും ഉയരമുള്ള മലനിരകൾ അറിയപ്പെടുന്നത് മോണ്ടസ് അപ്പെന്നിയസ് എന്ന പേരിലാണ്. ചന്ദ്രനിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മോൻസ് ഹൈജൻസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇതുപോലെ ധാരാളം സ്ഥലങ്ങൾ ചന്ദ്രനിലുണ്ട്.

 

Content Highlight -  Moon exploration | Lunar regions | Giant Impact Hypothesis | Sea of Tranquility | Apollo moon landing

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com