ADVERTISEMENT

വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട് ഐൻസ്റ്റൈൻ ഒപ്പുവച്ച ലേഖനത്തിനു ലേലത്തിൽ ലഭിച്ചത് 10.7 കോടി രൂപ. ഭൗതികശാസ്ത്രമേഖലയ്ക്കായി ഐൻസ്റ്റൈൻ നൽകിയ നിർണായക സംഭാവനകളായ സ്‌പെഷൽ റിലേറ്റിവിറ്റി, ജനറൽ റിലേറ്റിവിറ്റി സിദ്ധാന്തങ്ങൾ രൂപീകരിച്ചത് വിവരിച്ചെഴുതിയ ലേഖനമാണ് വിറ്റുപോയത്. ലേലം നടത്തിപ്പു സ്ഥാപനമായ ക്രിസ്റ്റീസാണ് ഈ ലേഖനം ലേലത്തിനു വച്ചത്.

 

സെപ്റ്റംബർ 23ന് ചൈനയിലെ ഷാങ്ഹായിയിലുള്ള വാൽഡോർഫ് അസ്റ്റോറിയയിലാണ് ലേലം നടത്തിയത്. യുഎസിലെ പ്രസിദ്ധ പത്രമായ ന്യൂയോർക്ക് ടൈംസിന്റെ പ്രത്യേക സപ്ലിമെന്‌റിൽ പ്രസിദ്ധീകരിക്കാനായാണ് ഐൻസ്റ്റൈൻ ഈ ലേഖനം തയാറാക്കി നൽകിയത്. ജർമനിലാണ് ഐൻസ്റ്റൈൻ കയ്യെഴുത്തുപ്രതി എഴുതി നൽകിയത്.

 

14 പേജുള്ള ലേഖനം ചരിത്രപരമായി വലിയ മൂല്യമുള്ളതാണ്. ആപേക്ഷികതാ നിയമത്തിന്റെ വിവിധ വശങ്ങൾ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. ഈ ലേഖനത്തിൽ രണ്ട് ഇക്വേഷനുകളും രണ്ടുപേജുകളിലായി വിവിധ ശാസ്ത്ര ഫോർമുലകളും ഡയഗ്രമുകളും ഐൻസ്‌റ്റൈൻ നൽകിയിട്ടുണ്ട്. ജർമനിയിലെ വുർട്ടെംബർഗിൽ 1879ലാണ് ഐൻസ്‌റ്റൈൻ ജനിച്ചത്. മ്യൂനിച്ചിൽ വളർന്ന അദ്ദേഹം പിന്നീട് ഇറ്റലിയിലേക്കും സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്കും താമസം മാറ്റി. സ്വിറ്റ്‌സർലൻഡിൽ ഒരു പേറ്റന്റ് ഓഫിസിൽ ഇടയ്ക്കു ജോലി ചെയ്തു. 

 

പിന്നീട് യൂറോപ്പിലെ പല ശാസ്ത്രസ്ഥാപനങ്ങളിൽ പ്രഫസറായി. 1914ൽ ജർമനിയിൽ തിരിച്ചെത്തിയ അദ്ദേഹം അവിടത്തെ പൗരത്വം സ്വീകരിക്കുകയും കൈസർ വില്യം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാകുകയും ചെയ്തു. 1933ൽ രാഷ്ട്രീയപരമായ കാരണങ്ങളാൽ അദ്ദേഹം ജർമനി വിട്ട് യുഎസിലെത്തി. ആപേക്ഷികതാ നിയമത്തിലുൾപ്പെടെ നിരവധി സംഭാവനകൾ നൽകിയ ഐൻസ്റ്റൈൻ ആധുനിക ഭൗതികശാസ്ത്രത്തിന്റെ ഏറ്റവും പ്രഗ്ത്ഭരായ ശാസ്ത്രജ്ഞരിലൊരാളാണ്.

 

Content Highligt - Albert Einstein autograph | Albert Einstein auction | Albert Einstein article | Albert Einstein contribution to physics | Albert Einstein law of relativity

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com