ADVERTISEMENT

ഭൂമിക്ക് 36 പ്രകാശവർഷം ദൂരമുള്ള ചുറ്റളവിൽ ന്യൂട്രോൺ സ്റ്റാറുകൾ തമ്മിൽ കൂട്ടിയിടിച്ചാൽ അതൊരു വംശനാശത്തിലേക്കു നയിക്കുമെന്ന് ശാസ്ത്രജ്ഞരുടെ പഠനം. ഇലിനോയ് അർബാന ഷാംപെയ്ൻ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഹെയ്‌ലി പെർക്കിൻസും സംഘവുമാണ് സാധ്യതാ പഠനത്തിനു പിന്നിൽ.

ന്യൂട്രോൺ സ്റ്റാറുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് കിലോനോവ സ്‌ഫോടനങ്ങൾക്കു വഴിവയ്ക്കും. പ്രപഞ്ചത്തിലെ ഏറ്റവും തീവ്രമായ വിസ്‌ഫോടനങ്ങളിലൊന്നായിട്ടാണ് കിലോനോവ കണക്കാക്കപ്പെടുന്നത്.

ന്യൂട്രോൺ നക്ഷത്രങ്ങൾ മൃതനക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളാണ്. ഈ അവശിഷ്ടങ്ങളിൽ ഏകദേശം ഒരു ടീസ്പൂൺ ദ്രവ്യത്തിനു തന്നെ 1 കോടി ടൺ ഭാരമുണ്ടാകും. 350 സ്റ്റാച്യു ഓഫ് ലിബർട്ടി പ്രതിമകളുടെ പിണ്ഡമാണ് ഇത്. കിലോനോവ സ്‌ഫോടനങ്ങൾ ഗാമാ രശ്മികളുടെ പ്രവാഹം സൃഷ്ടിക്കുകയും കോസ്മിക് തരംഗങ്ങൾക്കു വഴിവയ്ക്കുകയും ചെയ്യും. പ്രപഞ്ചത്തിൽ ഗുരുത്വതരംഗങ്ങൾ സൃഷ്ടിക്കാനും ഇവ കാരണമാകും.

2 ന്യൂട്രോൺ നക്ഷത്രങ്ങൾ ദ്വന്ദങ്ങളായി സ്ഥിതി ചെയ്യാറുണ്ട്. ഇവ കൂടിച്ചേരുമ്പോൾ അതീവ പ്രകാശമാനമായ സ്‌ഫോടനം നടക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജിഡബ്ല്യു 170817 എന്ന ഗുരുത്വതരംഗത്തിനു വഴിവച്ച ന്യൂട്രോൺ നക്ഷത്ര സ്‌ഫോടനം അടിസ്ഥാനമാക്കിയായിരുന്നു ഗവേഷണം. 2017ൽ ലിഗോ ഒബ്‌സർവേറ്ററി കണ്ടെത്തിയ സിഗ്നൽ 13 കോടി പ്രകാശവർഷമകലെയാണു സംഭവിച്ചത്.

English Summary:

Kilonova Explosions and the Possibility of Catastrophic Extinction on Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com