ADVERTISEMENT

ചൊവ്വയ്ക്കു രണ്ടു ചന്ദ്രൻമാരുണ്ട്. ഫോബോസും ഡീമോസും. ചൊവ്വയെ ഭ്രമണം ചെയ്യുന്ന ഈ ചന്ദ്രൻമാർ എങ്ങനെ വന്നു എവിടെനിന്നു വന്നു തുടങ്ങിയ കാര്യങ്ങളിൽ വലിയ ഗവേഷണങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ നടത്തിയ ഒരു പഠനത്തിൽ ശ്രദ്ധേയമായ വിവരങ്ങൾ വെളിപ്പെട്ടിരിക്കുകയാണ്. ഒരു ഛിന്നഗ്രഹമാണ് ചൊവ്വയുടെ ചന്ദ്രൻമാർക്ക് വഴിയൊരുക്കിയതെന്ന സാധ്യതയിലേക്കാണു പുതിയ പഠനങ്ങൾ വിരൽചൂണ്ടുന്നത്.

നാസയുടെ ആമിസ് റിസർച് സെന്ററിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായ ജേക്കബ് കീഗെറിസ്സും സംഘവും നടത്തിയ പഠനത്തിലാണു പുതിയ വസ്തുതകൾ തെളിയുന്നത്. ചുവന്നഗ്രഹത്തിനു സമീപത്തു കൂടി പോയ ഒരു ഛിന്നഗ്രഹം ചൊവ്വയുടെ ശക്തമായ ഭുഗുരുത്വബലത്താൽ ആകർഷിക്കപ്പെട്ട് തകർന്നിരിക്കാം. ഇതിനെത്തുടർന്ന് ആ ഛിന്നഗ്രഹം തകർന്നു പല കഷ്ണങ്ങളും പൊടിയും രൂപപ്പെട്ടു.

illustration (Photo:X/@MAstronomers)
illustration (Photo:X/@MAstronomers)

ഈ പൊടികളിലും കഷണങ്ങളിലും പകുതിയോളം ചൊവ്വയുടെ ആകർഷണത്തിൽ നിന്ന് വേർപെട്ടു പോയിരിക്കാമെന്നും എന്നാൽ ബാക്കിഭാഗം അവിടെ നിന്നെന്നും പഠനം പറയുന്നു. ഈ ഭാഗങ്ങൾ നീണ്ടകാലങ്ങളിലുള്ള ഭ്രമണത്തിൽ അന്യോന്യം ഉരസിയും മറ്റും ഇന്നു കാണുന്ന രീതിയിലുള്ള രണ്ടു ചന്ദ്രൻമാരായി മാറിയെന്നും ഗവേഷകർ പറയുന്നു. കംപ്യൂട്ടർ സിമുലേഷനുകളുടെ സഹായത്താലാണ് ഈ പഠനം നടത്തിയത്.

Image Credit : Naeblys / Istockphoto
Image Credit : Naeblys / Istockphoto

ഭയത്തിന്റെ ഗ്രീക്ക് ദേവനിൽ നിന്നാണ് ഫോബോസിന് പേര് കിട്ടിയിരിക്കുന്നത്. 2 ചന്ദ്രൻമാരിൽ ഏറ്റവും വലുത് ഫോബോസ് തന്നെ. ഫോബോസിൽ സ്റ്റിക്‌നി എന്ന പേരിൽ വലിയൊരു ഗർത്തമുണ്ട്. മറ്റൊരു ഗ്രീക്ക് ദേവനിൽ നിന്നാണ് ഡീമോസിനും പേരുകിട്ടിയിരിക്കുന്നത്. 6.2 കിലോമീറ്റർ വ്യാസമുള്ളതാണ് ഡീമോസ്.

English Summary:

Did an Asteroid Birth Mars' Moons? New NASA Study Reveals Shocking Origin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com