റെക്കോർഡിന്റെ ആകാശം തൊട്ട് പിഞ്ചുകുഞ്ഞ്
Mail This Article
×
ചാരുംമൂട് ∙ പാൽപ്പുഞ്ചിരി വിരിയുന്ന ചുണ്ടുകളിൽ നിന്ന് ഉയരുന്നത് അറിവിന്റെ ആകാശം. രണ്ട് വയസ്സാകാൻ നാല് മാസം ബാക്കി നിൽക്കെ പത്മനാഭൻ മലയാള വാക്കുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് ഇന്ത്യാബുക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടി. നൂറനാട് ഉഷസിൽ എൻജിനീയർ ആകാശിന്റെയും ഡോ.അശ്വതിയുടെയും മകനായ പത്മനാഭൻ ആകാശിന് ഒരുവയസ്സും എട്ട് മാസവുമാണ് പ്രായം.
ഒന്നരവയസ്സായപ്പോൾ തൊട്ട് ഇന്ത്യയിലെ പ്രധാനമന്ത്രിമാരുടെയും കേരളത്തിലെ മുഖ്യമന്ത്രിമാരുടെയും വിവിധ രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും പേരുകൾ കാണാപ്പാഠമായി പത്മനാഭൻ പറയുമായിരുന്നു. ഇന്ത്യാബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ 28 ജനറൽ നോളജ് ചോദ്യങ്ങളാണ് പത്മനാഭൻ അയച്ചത്. 28 ചോദ്യങ്ങൾക്കും പത്മനാഭൻ 36 സെക്കൻഡ് കൊണ്ട് ഉത്തരങ്ങൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.