ADVERTISEMENT

കായംകുളം ∙ ‘ഇരുൾ നിറഞ്ഞ വഴിയിലൂടെ കനത്ത മഴയിലും കാറ്റിലും വീട്ടിലെത്താനുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമണം. ആദ്യം സ്കൂട്ടർ ഇടിച്ചിട്ടു. തിരിഞ്ഞോടിയെങ്കിലും രക്ഷപ്പെടാനായില്ല. അലറി വിളിച്ചെങ്കിലും മഴയത്ത് ആരും കേട്ടില്ല.’ സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം വാഹനമിടിച്ചു താഴെ വീഴ്ത്തിയ േശഷം ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന സംഭവം ഭയത്തോടെയാണ് ആര്യ ഓർത്തെടുക്കുന്നത്.

‘മുട്ടം–എൻടിപിസി റോഡിലൂടെയുള്ള യാത്രയ്ക്കിടെ ഒരു സ്കൂട്ടർ തൊട്ടുപിന്നാലെ വരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അവർ കടന്നുപോകട്ടെ എന്നു കരുതി എന്റെ സ്കൂട്ടർ ഇടതുവശത്തേക്ക് ഒതുക്കിയെങ്കിലും ഇടിച്ചു തെറിപ്പിച്ചു. അപകടമുണ്ടാക്കിയ സ്കൂട്ടറിൽ നിന്നിറങ്ങിയ ആൾ രക്ഷിക്കാനെന്ന മട്ടിൽ എന്റെ അടുത്തെത്തി. മറ്റൊരാൾ സ്കൂട്ടറിൽ ഇരുന്നു. മഴക്കോട്ട് ധരിച്ചിരുന്നതിനാൽ എന്റെ മാല പുറത്തു കാണില്ലായിരുന്നു. കഴുത്തിന് പരുക്കുണ്ടോയെന്ന് വന്നയാൾ തുടർച്ചയായി അന്വേഷിച്ചു. ഇല്ലെന്നു പറഞ്ഞിട്ടും വീണ്ടും ചോദിച്ചതോടെ സംശയം തോന്നി. ഒരു വാഹനം പോലും അപ്പോൾ അതുവഴി പോയില്ല. 

മാലപൊട്ടിക്കാനാണെന്നു മനസ്സിലാക്കിയതോടെ ഞാൻ തിര‍ി‍ഞ്ഞോടി. അയാൾ പിന്നാലെ ഓടിയെത്തി തള്ളിത്താഴെയിട്ടശേഷം ബലമായി ആഭരണങ്ങൾ ഊരിയെടുത്തു. പാദസരം പൊട്ടിക്കുന്നതിനിടെ കാല് വലിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ അയാൾ കാലിൽ ബലമായി പിടിച്ചു. ഒന്നുരണ്ടു തവണ ഞാൻ അയാളെ അടിച്ചെങ്കിലും പാദസരംകൂടി പൊട്ടിച്ചെടുത്തശേഷമാണ് അയാൾ പിടിവിട്ടത്. ദിവസവും ജോലി കഴിഞ്ഞ് ഞാൻ ഇതുവഴിയാണ് വരുന്നതെന്ന് അറിയാവുന്നവരാണു പിന്നിലെന്നു സംശയിക്കുന്നു. രാമപുരത്തെ മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്നു ഹരിപ്പാട് എത്തി സാധനങ്ങൾ വാങ്ങിച്ച ശേഷമാണ് എൻടിപിസി റോഡിലൂടെ വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com