36 വീലുള്ള കൂറ്റൻ ലോറി ഗർഡറുമായി ഇഴഞ്ഞു; ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതക്കുരുക്ക്
Mail This Article
×
തുറവൂർ ∙ ദേശീയപാതയിൽ ഇന്നലെ പകൽ തുറവൂർ മുതൽ അരൂർ വരെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. 36 വീലുള്ള കൂറ്റൻ ലോറിയിൽ നിർമാണ സ്ഥലത്ത് ഉയരപ്പാതയുടെ ഗർഡർ കൊണ്ടുവന്നതാണു ഗതാഗതക്കുരുക്കിനു കാരണമായത്. എന്നാൽ ഇതിനു മുൻപ് ഗർഡറുകൾ വാഹനത്തിരക്കു കുറവുള്ള രാത്രിസമയങ്ങളിലാണ് എത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഗതാഗതക്കുരുക്കും ഉണ്ടാകാറില്ല.
ഒച്ചിഴയുന്ന വേഗത്തിലാണ് ഗർഡർ കയറ്റിയ ലോറി നീങ്ങിയത്. ഇതോടെ രണ്ടുവരി ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ കുഴികളും ഏറെ ഉള്ളതിനാൽ വാഹനങ്ങൾ നിരങ്ങി നീങ്ങുകയാണ്. സർവീസ് റോഡുകളിൽ പല ഭാഗത്തും പെയ്ത്തുവെള്ളം കെട്ടിക്കിടന്ന് കുഴമ്പു പരുവത്തിലാണ്. ഗതാഗതക്കുരുക്കു രൂക്ഷമാകാൻ ഇതും കാരണമായി. എരമല്ലൂർ പിള്ളമുക്ക് ഭാഗത്താണു റോഡ് ഏറെ തകർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.