ADVERTISEMENT

ഹരിപ്പാട് ∙ കെ.ജെ.യേശുദാസിനെ അമേരിക്കയിൽ നിന്നു തിരിച്ചു കൊണ്ടു വരാൻ നാഗരാജസ്വാമിയുടെ അനുഗ്രഹം  ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നുവെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശ്രീനാഗരാജ പുരസ്കാര  സമർപ്പണം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാകാരൻമാരെ എന്നും ആദരിക്കാറുള്ള മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിൽ കെ.ജെ.യേശുദാസിനെ ആദരിച്ചിരുന്ന വിവരം അനുസ്മരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മടങ്ങി വരവിനായി സുരേഷ് ഗോപി പ്രാർഥിച്ചത്. 

മണ്ണാറശാല ഇല്ലത്തെ മുതിർന്ന കുടുംബാംഗം എം.ജി. ജയകുമാർ അധ്യക്ഷത വഹിച്ചു. കുടുംബത്തെ ഇളയ കാരണവർ എം.കെ. കേശവൻ നമ്പൂതിരി പുരസ്കാരങ്ങൾ സമ്മാനിച്ചു. നഗരസഭാ അധ്യക്ഷൻ കെ.കെ. രാമകൃഷ്ണൻ സമാദരണവും മുതിർന്ന കുടുംബാംഗം എം.എസ്. വാസവൻ പ്രശംസ പത്ര സമർപ്പണവും നടത്തി.

എസ്.നാഗദാസ്, വി.കലാധരൻ, മാവേലിക്കര ഗോപകുമാർ, എൻ.ജയദേവൻ, പത്മശ്രീ ടി.കെ. മൂർത്തി, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കലാമണ്ഡലം കെ.ജി. വാസുദേവൻ നായർ, കലാമണ്ഡലം പത്മിനി എന്നിവർ പ്രസംഗിച്ചു. പത്മശ്രീ ടി.കെ. മൂർത്തി (വാദ്യം), മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി (ഗീതം), കലാമണ്ഡലം കെ.ജി. വാസുദേവൻ നായർ (നാട്യം), കലാമണ്ഡലം പത്മിനി (നൃത്തം) എന്നിവരെയാണ് പുരസ്കാരം നൽകി ആദരിച്ചത്. 

English Summary:

Union Minister Suresh Gopi expressed hope for the return of legendary singer K J Yesudas from America during his speech at the Sree Nagaraja Puraskaram ceremony in Haripad. Invoking the blessings of Nagarajaswamy, Gopi highlighted the deep connection Yesudas shares with the revered Mavelikkara Sree Nagaraja Temple, known for honoring artists.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com