ADVERTISEMENT

എടത്വ∙ തുറന്നു കിടന്ന ഗേറ്റിന്റെ വിടവിൽ കൂടി പുറത്തു കടന്ന രണ്ടു വയസ്സുള്ള  കുഞ്ഞിന് രക്ഷകരായി എടത്വ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി. ജോസഫും സൃഹൃത്ത് ജെയ്ക്കുട്ടൻ കറുകയിലും. ഇരുവരും കൂടി ബൈക്കിൽ തിരുവല്ലയിൽ നിന്നും എടത്വയിലേക്കു വരുന്നതിനിടെ മണിപ്പുഴ പാലത്തിനു കിഴക്കേ കരയിൽ വച്ച്   കുഞ്ഞ്  ഇടറോഡ് മുറിച്ചു കടന്ന്  അമ്പലപ്പുഴ– തിരുവല്ല റോഡിൽ കയറി പിച്ചവച്ച് പോകുന്നത് കണ്ടു.

ബൈക്ക് നിർത്തി കുട്ടിയെ എടുത്ത് പല വീടുകളിലും തിരക്കി നടന്നു. ഇതിനിടയിൽ കുട്ടിയെ കാണാതായ  വീട്ടുകാർ ബഹളം കൂട്ടി റോഡിലേക്ക് ഇറങ്ങിയപ്പോഴേക്കും പി.സി ജോസഫ് കുട്ടിയെയും കൊണ്ട് അവിടെ എത്തിക്കഴിഞ്ഞിരുന്നു. കളിച്ചു കൊണ്ടിരുന്ന കുട്ടി വീട്ടുകാരുടെ ശ്രദ്ധയിൽ പെടാതെ പുറത്തിറങ്ങിയതാകാം എന്നാണ് വീട്ടുകാർ പറഞ്ഞത്.

English Summary:

Quick thinking and community action led to the successful rescue of a two-year-old child who went missing after slipping through an open gate in Edathua. P.C. Joseph, the Panchayat Standing Committee Chairman, and Jaikkuttan Karukayil are hailed as heroes for their swift response.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com