ADVERTISEMENT

ബെംഗളൂരു∙ ഉദ്യാനനഗരിയിൽ നിന്ന് ഇത്തവണ കയറ്റി അയച്ചത് 2.9 കോടി റോസാപ്പൂക്കൾ. ബെംഗളൂരു വിമാനത്താവളത്തിലെ കാർഗോ ടെർമിനൽ വഴി 90 ലക്ഷം പൂക്കളാണ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് എത്തിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 108 ശതമാനം അധികം പൂക്കൾ ഇത്തവണ കയറ്റുമതി ചെയ്തു. മലേഷ്യ, സിംഗപ്പൂർ, കുവൈത്ത്, മനില, ഷാർജ എന്നീ രാജ്യങ്ങളിലേക്കും ഡൽഹി, കൊൽക്കത്ത, മുംബൈ, ഗുവാത്തി, ജയ്പൂർ എന്നീ നഗരങ്ങളിലേക്കുമാണ് കൂടുതൽ പൂക്കൾ കയറ്റുമതി ചെയ്തത്. 

ഹൈബ്രിഡ് റോസ് ഇനങ്ങളായ താജ്മഹൽ, ഗ്രാൻഡ് ഗാല, ഫസ്റ്റ് റെഡ്, റെഡ് റിബൺ, റോയൽ ക്ലാസ് എന്നിവയാണ് കൂടുതലായി കയറ്റുമതി ചെയ്യുന്നത്. ബെംഗളൂരുവിലെ പൂക്കളുടെ ലേല വിപണിയായ ഇ‌ന്റർനാഷനൽ ഫ്ലവർ ലിമിറ്റഡിന്റെ ശീതീകരിച്ച ഗോഡൗണുകളിൽ നിന്നാണ് പൂക്കൾ കാർഗോ ടെർമിനലിലെത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com