ADVERTISEMENT

ആലുവ∙ നിസ്സാര സാമ്പത്തിക നേട്ടത്തിനു ബാങ്ക് അക്കൗണ്ടുകൾ വിൽപന നടത്തുന്നവർക്കെതിരെ കർശന നിയമനടപടി ഉണ്ടാകുമെന്നു റൂറൽ എസ്പി വൈഭവ് സക്സേന. ഇത്തരത്തിൽ വിൽപന നടത്തിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സൈബർ പൊലീസ് പിടികൂടിയ ഓൺലൈൻ തട്ടിപ്പു കേസിലെ 2 പ്രതികൾ അക്കൗണ്ട് വിൽപന നടത്തിയവരാണ്. ഇവരിൽ നിന്ന് അക്കൗണ്ടുകൾ വാങ്ങിയവർ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ ഇരുവരും റിമാൻഡിലാണ്.

സൈബർ തട്ടിപ്പു കേസുകളിൽ ആദ്യം പിടിയിലാകുന്നത് അക്കൗണ്ട് ഉടമകളാകും. സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചാണ് പലപ്പോഴും തട്ടിപ്പു സംഘം അക്കൗണ്ട് വാങ്ങുന്നത്. അതിൽ വരുന്ന തുകയുടെ ആനുപാതിക കമ്മിഷനോ നിശ്ചിത തുകയോ ആണ് പ്രതിഫലമായി നൽകുക. അക്കൗണ്ടിന്റെ പൂർണ നിയന്ത്രണം തട്ടിപ്പു സംഘത്തിനാണ്. പണം അക്കൗണ്ടിലേക്കു വരുന്നതും പിൻവലിക്കുന്നതും ആരാണ് ഇതിന്റെ പിന്നിലെന്നുമുള്ള വിവരങ്ങളൊന്നും ഉടമയ്ക്ക് അറിയാൻ കഴിയില്ല. തട്ടിപ്പിന് ഇരയായവരിൽ കോളജ് വിദ്യാർഥികളും ഉണ്ട്. പാൻ കാർഡും ആധാർ കാർഡും ഇതര തിരിച്ചറിയൽ രേഖകളും അപരിചിതർക്കു കൈമാറുമ്പോൾ ജാഗ്രത പാലിക്കണമെന്നും എസ്പി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com