ഉയരപ്പാത നിർമാണം: ക്രെയിനിന്റെ റോപ്പ് പൊട്ടി, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Mail This Article
×
അരൂർ∙ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി അരൂർ പള്ളി ബസ് സ്റ്റോപ്പിനു സമീപം നിർമാണ പ്രവർത്തനം നടത്തുകയായിരുന്ന ക്രെയിനിന്റെ റോപ്പ് പൊട്ടി ക്രെയിൻ ചരിഞ്ഞത് പരിഭ്രാന്തി പരത്തി. ചരിഞ്ഞ് നിലംപതിക്കാറായ ക്രെയിൻ ജീവനക്കാർ ഏറെ നേരം പണിപ്പെട്ടാണ് നന്നാക്കിയത്. നിരന്തരം വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് ഭാഗത്തേക്ക് ക്രെയിൻ നിലം പതിക്കാവുന്ന അവസ്ഥയിലായിരുന്നു.
പ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾക്കും ഭീഷണിയായി.തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.ക്രെയിൻ അൽപം നീങ്ങിയിരുന്നെങ്കിൽ സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നാശനഷ്ടം ഉണ്ടാകുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.