ADVERTISEMENT

അങ്കമാലി ∙ ‘ബിനീഷേ’ അയൽവാസിയായ പൗലോസ് ഉറക്കെ വിളിച്ചു. യാതൊരു മറുപടിയുമില്ല. മുറി നിറയെ തീ. ഒന്നും കാണാനാകുന്നില്ല. മുറിയുടെ നാലു വശങ്ങളിലൂടെയും ചെറു വരാന്തയിലൂടെയും ഓടിനടന്ന് ഉറക്കെ വിളിച്ചു. തീ ആളിപ്പടർന്നു മുറിയാകെ കത്തുന്നതു കണ്ട പൗലോസിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.

പുലർച്ചെ 5.10നാണു പൗലോസ് എഴുന്നേറ്റത്. വീടിനു മുന്നിലെ വഴിയിലൂടെ പോയ പത്രവിതരണക്കാരൻ പന്തപ്ലാക്കൽ ഏലിയാസ് തീ കണ്ടു വിളിച്ചു പറഞ്ഞപ്പോഴാണു ബിനീഷിന്റെ വീട്ടിലേക്കു ചെന്നത്. ഒന്നാം നിലയിലെ മുറിയുടെ അകം നിറയെ തീ. ബിനീഷിന്റെ അമ്മ ചിന്നമ്മയും ജോലിക്കാരൻ നിരഞ്ജനും ചേർന്നു തീ കെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.

വാതിൽ അടഞ്ഞു കിടക്കുന്നു. തള്ളി നോക്കിയെങ്കിലും അകത്തു നിന്നു പൂട്ടിയതിനാൽ തുറക്കാനായില്ല. തെക്കേ വശത്തെ നാലു പാളി ജനലിന്റെ ഒരു പാളി മാത്രമാണു തുറന്നു കിടന്നിരുന്നത്. അതിലൂടെ നോക്കിയപ്പോൾ അകത്തു നിറയെ തീയും പുകയും. തുറന്നു കിടന്ന ജനലിലൂടെ തീയും പുകയും പുറത്തേക്കു വരുന്നതിനാൽ വരാന്തയിൽ നിൽക്കാൻ പറ്റാത്ത സ്ഥിതി.

വരാന്തയിൽ കിടന്ന് ഇഴഞ്ഞാണു പുറത്തേക്കിറങ്ങിയത്. മുറിക്കു സമീപം നിൽക്കുകയായിരുന്ന ചിന്നമ്മയെ താഴേക്ക് എത്തിച്ചു തന്റെ വീട്ടിലേക്കു കൊണ്ടു പോയി. സ്കൂൾ ബസ് കയറാനായി വരുമ്പോൾ ബിനീഷിന്റെ മക്കളോടു എന്നും വർത്തമാനം പറയാറുള്ളതാണ്. അവരുടെ കളിചിരികൾ ഇനിയില്ലെന്നോർക്കുമ്പോൾ... പൗലോസിന്റെ നെഞ്ചിൽ സങ്കടത്തീ ആളുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com