ADVERTISEMENT

വണ്ടിപ്പെരിയാർ ∙ അഞ്ചുമാസമായി പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് തൊണ്ണൂറുകാരി റോഡിൽ കസേരയിട്ടിരുന്നു പ്രതിഷേധിച്ചു. വണ്ടിപ്പെരിയാർ സ്വദേശിനി പൊന്നമ്മയാണു വണ്ടിപ്പെരിയാർ - വള്ളക്കടവ് റോഡിലെ എച്ച്പിസിയിൽ ഒന്നര മണിക്കൂറോളം പ്രതിഷേധ സമരം നടത്തിയത്. പൊന്നമ്മ റോഡിലിരുന്നതിനെ തുടർന്ന് ഈ സമയം ഇതു വഴി വന്ന വാഹനങ്ങൾ  നിർത്തിയിട്ടു. സ്വകാര്യ ബസും അൽപനേരത്തേക്കു കുടുങ്ങി. 

പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്നം പരിഹരിക്കാതെ റോഡിൽ നിന്നു മാറില്ലെന്നും പൊന്നമ്മയും മകൻ മായനും നിലപാടെടുത്തു. പിന്നീടു വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്പിസിയിൽ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ  കഴിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com