ADVERTISEMENT

മറയൂർ ∙ ദീപാവലിയെ വരവേൽക്കാൻ കേരളത്തിലെ അതിർത്തി ഗ്രാമങ്ങളും ഒരുങ്ങി. മൺചെരാതുകളിൽ ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങൾ സമ്മാനിച്ചും പടക്കം പൊട്ടിച്ചും നാടും നഗരവും വ്യാഴാഴ്ച ദീപാവലി ആഘോഷിക്കും.തമിഴ്നാട്ടിലെ പ്രധാന ഉത്സവമായ ദീപാവലിയോടനുബന്ധിച്ച് ഉദുമൽപേട്ട ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധ ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം തിരക്കോടു തിരക്കാണ്. കഴിഞ്ഞയാഴ്ച മുതൽ തിരക്ക് അനുഭവപ്പെടുന്നതിനാൽ പലയിടത്തും ട്രാഫിക് നിയന്ത്രണവും കർശനമാക്കി.

വസ്ത്രവ്യാപാര ശാലകളിലും പടക്ക വിപണിയിലും മധുര പലഹാര കടകളിലുമാണ് വൻ തിരക്ക്. എന്നാൽ, വില കുതിച്ചുയർന്നതോടെ സ്വർണ വ്യാപാരം കുറവാണെന്ന് തമിഴ്നാട്ടിലെ വ്യാപാരികൾ പറയുന്നു. മറ്റെല്ലാ വ്യാപാരമേഖലയിലും ഉണർവ് പ്രകടമാണ്.ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ തങ്ങളുടെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാക്കി മാറ്റാനൊരുങ്ങുകയാണ് അതിർത്തി ഗ്രാമങ്ങൾ. ജില്ലയിൽ മറയൂർ, കാന്തല്ലൂർ, മൂന്നാർ തുടങ്ങിയ തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന ഗ്രാമങ്ങൾ ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.

തലൈ ദീപാവലി
തമിഴ്നാട്ടിൽ നവ ദമ്പതികളുടെ വിവാഹനാളിൽ ആദ്യം ആഘോഷിക്കുന്ന ദീപാവലിയാണ് തലൈ ദീപാവലി എന്നറിയപ്പെടുന്നത്. ദമ്പതികളെ വധുവിന്റെ വീട്ടിലേക്ക് ക്ഷണിച്ച് മധുരപലഹാരങ്ങളും പുത്തൻ വസ്ത്രവും ആഭരണങ്ങളും സമ്മാനിച്ച് വരവേൽക്കുന്നതാണ് രീതി.

പടക്കം മുഖ്യം
ദീപാവലി ദിവസം ബന്ധുക്കളോടൊപ്പം ഒത്തൊരുമിച്ച് പടക്കം പൊട്ടിക്കൽ ആഘോഷം പ്രധാനപ്പെട്ടതാണ്. ഓരോ കുടുംബത്തിലും ആയിരക്കണക്കിന് രൂപയുടെ പടക്കങ്ങളാണ് പൊട്ടിച്ച് ആഘോഷം പങ്കിടുന്നത്. അതിനാൽ, ഇത്തവണയും പടക്ക വിപണി നേരത്തെ തന്നെ സജീവമായി. കുറഞ്ഞ വിലയ്ക്കു ലഭ്യമാകുന്ന വർണപ്പൊലിമയുള്ള ഇനങ്ങളാണ് പടക്ക വിപണിയിലെ പ്രധാന ആകർഷണം. അതേസമയം, പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമുള്ളത് വ്യാപാരികളെ ആശങ്കയിലാക്കുന്നുണ്ട്.

English Summary:

This Diwali, witness the unique blend of Kerala and Tamil Nadu traditions in the border villages. Learn about Thalai Diwali, explore the bustling markets, and immerse yourself in the joyous atmosphere.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com