ADVERTISEMENT

കേളകം ∙ കൊട്ടിയൂരിൽ ഇന്നലെയും വൻഗതാഗതക്കുരുക്ക് തുടർന്നു. ഇന്നലെ പുലർച്ചെ നാലിന് ആരംഭിച്ച ഗതാഗതക്കുരുക്ക് ഒഴിവായത് രാത്രി 10 മണിയോടെയാണ്. കൊട്ടിയൂരിലേക്കുള്ള എല്ലാ വഴികളും തുറന്നു കൊടുത്തിട്ടും വഴിയോരങ്ങളിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്തശേഷം ഭക്തജനങ്ങൾ കിലോമീറ്ററുകൾ നടന്നുപോയിട്ടും ഗതാഗത കുരുക്ക് 18 മണിക്കൂറിൽ അധികം നീണ്ടു. വാഹനങ്ങളിൽ രണ്ട് കിലോമീറ്റർ താണ്ടാൻ രണ്ടര മണിക്കൂറിലധികം സമയം വേണ്ടിവന്നു. കണിച്ചാർ മുതൽ 12 കിലോമീറ്റർ ദൂരം മലയോര ഹൈവേയിലാണു ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്.

കൊട്ടിയൂർ ക്ഷേത്രം മുതൽ മാനന്തവാടി റോഡിലും ഗതാഗതക്കുരുക്ക് വർധിച്ചതോടെ പണി തീരാത്ത സമാന്തരറോഡ് തുറന്നു കൊടുത്തു. പക്ഷേ, അവിടെയും ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ ചെറുവാഹനങ്ങളിൽ എത്തിയവർ സമീപ പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്ത ശേഷം നടന്നാണ് കൊട്ടിയൂരിലേക്ക് എത്തിയത്. അഞ്ച് കിലോമീറ്ററിൽ അധികം നടന്ന് കൊട്ടിയൂരിലേക്ക് എത്തിയ ഭക്തർ ഭക്ഷണവും വെള്ളവും കിട്ടാതെ ഭക്തർ വലഞ്ഞു.

ശനിയാഴ്ചത്തെ ഗതാഗതക്കുരുക്ക് കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനവും താളം തെറ്റിച്ചു. കൂടുതൽ പാർക്കിങ് ഏരിയകൾ സൃഷ്ടിച്ചെങ്കിലും അവയിലും വാഹനങ്ങൾ ഉൾക്കൊള്ളാതെ വന്നു. ഫുട്പാത്തില്ലാത്ത മലയോര ഹൈവേയിൽ വാഹനങ്ങൾ കടന്നുപോകാനും കഴിയാതെ വന്നു.  നിയന്ത്രണത്തിന് വൊളന്റിയർമാരും പൊലീസും ഉണ്ടായിട്ടും കുരുക്ക് അഴിക്കാൻ കഴിയാതെ വന്നു. കൊട്ടിയൂർ അമ്പായത്തോട് റോഡിലും ബോയ്സ് ടൗൺ റോഡിലും ഗതാഗതക്കുരുക്ക് ഉണ്ടായി. കൂടുതൽ കെഎസ്ആർടിസി ബസുകളും ടൂറിസ്റ്റ് ബസുകളും കൊട്ടിയൂരിലേക്ക് എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com