ADVERTISEMENT

മൊഗ്രാൽ∙ പെരുന്നാൾ -വിഷു അടുത്ത ദിവസങ്ങളിലായി ഒന്നിച്ചെത്തുന്ന സാഹചര്യത്തിൽ ദേശീയപാതയിൽ ഇടുങ്ങിയ സർവീസ് റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പണിപൂർത്തിയായ ദേശീയപാത തുറന്നു കൊടുക്കണമെന്ന ആവശ്യവുമായി സംഘടനകൾ. തലപ്പാടി മുതൽ ചെർക്കള വരെ പൂർത്തിയായി കിടക്കുന്ന റോഡുകൾ താൽക്കാലികമായി തുറന്നു കൊടുക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.

പെരുന്നാൾ -വിഷു തിരക്ക് ഇപ്പോൾ തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി അനുഭവപ്പെടുന്നുണ്ട്. കാസർകോട്, ഉപ്പള, കുമ്പള എന്നിവിടങ്ങളിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണുള്ളത്. മണിക്കൂറുകളോളമാണ് ഗതാഗത സ്തംഭനം നേരിടുന്നത്. വരും ദിവസങ്ങളിൽ തിരക്ക് വർധിക്കും. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുന്നത് നിത്യ സംഭവമാണ്.

അതിനാൽ പൂർത്തിയായ ദേശീയപാതകൾ ഗതാഗത തടസ്സം ഒഴിവാക്കാൻ 15വരെയെങ്കിലും താൽക്കാലികമായി തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്കു നിവേദനം നൽകി.

English Summary:

Kasaragod Residents Plead for Relief from Chronic Traffic Snarls by Opening New Highway Sections Before Festive Rush

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com