ADVERTISEMENT

കുണ്ടറ ∙ വിടവാങ്ങിയത് നാടിന്റെ പേര് അഭ്രപാളിയിൽ ചേർത്ത നടൻ. ജോണി ജോസഫിന് സിനിമയിൽ യാദൃച്ഛികമായി ലഭിച്ച അവസരത്തിലൂടെയാണ് ഈ നേട്ടം. വ്യവസായശാലകളും കശുവണ്ടി ഫാക്ടറികളുമുള്ള കുണ്ടറ, പിന്നീട് ജോണിയുടെ പേരിൽ അറിയപ്പെട്ടു. നായകന്റെ ആകാരവടിവുണ്ടായിട്ടും പ്രതിനായകനായി തിളങ്ങിയ ജോണി കുണ്ടറക്കാർക്ക് സ്വന്തം ജോണിച്ചായൻ ആയിരുന്നു. പ്രമേഹ രോഗം കടുത്തപ്പോൾ കുറച്ചു കാലത്തേക്ക് പൊതു വേദികളിൽ നിന്നും ജോണിക്ക് വിട്ടു നിൽക്കേണ്ടി വന്നു. നാട്ടിൽ ഉള്ളപ്പോൾ ചമയങ്ങൾ ഇല്ലാത്ത സാധാരണക്കാരനായ നാട്ടുകാരനായി പൊതുസ്ഥലങ്ങളിൽ ജോണി ഉണ്ടാകും. കുണ്ടറ ഫൈൻ ആർട്സ് സൊസൈറ്റി രൂപീകരിച്ച നാൾ മുതൽ പ്രസിഡന്റായി പ്രവർത്തിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 15 ന് ഫാസിന്റെ രജത ജൂബിലി വാർഷികമായിരുന്നു പങ്കെടുത്ത അവസാന പൊതുപരിപാടി. നാട്ടിൽ ഉള്ള ഞായറാഴ്ചകളിൽ കുടുംബ പള്ളിയായ കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളിയിലെ കുർബാന മുടക്കില്ല. പള്ളിയുടെ ഏത് ആഘോഷങ്ങൾക്കും ആവശ്യങ്ങൾക്കും ജോണി ഒപ്പം നിന്നു. അഭ്രപാളികളിൽ ‘വില്ലനെ’ കുണ്ടറക്കാർക്ക് എന്നും പ്രിയമായിരുന്നു.

English Summary:

Actor Kundara Johny passes away at 71 due to cardiac arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com