ADVERTISEMENT

കൊല്ലം∙ എം. മുകേഷിന്റെ രാജിക്കുവേണ്ടി പ്രതിപക്ഷ കക്ഷികൾ മുറവിളി കൂട്ടുന്നതിനിടെ പെരുമൺ പാലത്തിന്റെ നിർമാണ പുരോഗതി അറിയിച്ച് എംഎൽഎയുടെ ഫെയ്സ്ബുക് പോസ്റ്റ്. പാലം നിർമാണവുമായി ബന്ധപ്പെട്ട 2 ചിത്രങ്ങൾ അടങ്ങിയ പോസ്റ്റ് ശനിയാഴ്ചയാണ് വന്നത്.‘പെരുമൺ പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു’ എന്ന പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റിന് ആയിരക്കണക്കിന് ആളുകൾ ലൈക്കും ചെയ്തിട്ടുണ്ട്. ചിത്രത്തിൽ പാലമുണ്ടെങ്കിലും മുകേഷ് രാജിവയ്ക്കണമെന്നും വയ്ക്കേണ്ടെന്നും ആരാധകർ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ‘വിവാദം അതിന്റെ വഴിക്ക്, വികസനം അതിന്റെ വഴിക്ക്, ലാൽസലാം’ എന്നൊരാൾ പ്രതികരിച്ചു. ‘ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും എന്നല്ലേ’ എന്നാണു മറ്റൊരാളുടെ പ്രതികരണം.

അഞ്ച് ദിവസം മുൻപാണ്‘സത്യംപുറത്തു വരണം, നിയമപരമായി നേരിടും’ എന്ന കുറിപ്പ് ഫെയ്സ്ബുക്കിൽ മുകേഷ് പോസ്റ്റ് ചെയ്തത്. എംഎൽഎ എന്ന നിലയ്ക്ക് മുകേഷിന്റെ സ്വപ്നപദ്ധതിയായാണ് പെരുമൺ പാലത്തിന്റെ നിർമാണത്തെ അനുഭാവികൾ വിലയിരുത്തുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പദ്ധതി പ്രഖ്യാപിച്ചെങ്കിലും പിന്നീടാണ് പണം അനുവദിച്ച്. ഇരുവശത്തു നിന്നും നിർമാണം ആരംഭിച്ചെങ്കിലും മധ്യഭാഗത്തെ സ്പാൻ ചേർക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിയപ്പോൾ നിർമാണം നിലച്ചു.

മാസങ്ങളോളം നിലച്ച നിർമാണം ലക്ഷങ്ങൾ മുടക്കി പ്ലാൻ മാറ്റിയാണ് പുനരാരംഭിച്ചത്. തീരദേശപാതയിലെ അഴീക്കൽ പാലത്തിന്റെ മാതൃകയിലാണ് നിലവിൽ നിർമാണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലയളവിൽ തന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെരുമൺ പാലവും മുകേഷ് ഉൾപ്പെടുത്തിയിരുന്നു. നേരത്തെ ചെറുതും വലുതുമായ സംഭവങ്ങൾ ദിവസേന മുകേഷ് പോസ്റ്റ് ചെയ്തിരുന്നു.

English Summary:

Mukesh MLA Shares Perumon Bridge Progress, Public Opinion Divided

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com