ADVERTISEMENT

കൊല്ലം ∙ അനില ആരംഭിച്ച ബേക്കറിയിൽ പട്ടത്താനം സ്വദേശി ഹനീഷ് ലാൽ മുടക്കിയ പണം സംബന്ധിച്ച തർക്കം ഒത്തു തീർപ്പാക്കി വീട്ടിൽ മടങ്ങിയെത്തി മണിക്കൂറുകൾക്കുള്ളിലാണു കൊലപാതകം. സംഭവത്തിനു തലേന്നു ബേക്കറിയിൽ വച്ച് അനിലയുടെ സാന്നിധ്യത്തിൽ പത്മരാജനെ ഹനീഷ് ലാൽ മർദിച്ചതും പ്രതികാരത്തിനു കാരണമായി. ഹനീഷ് ലാലുമായുള്ള ഇടപാട് തീർത്താലും ഒറ്റയ്ക്കു കട നടത്തുമെന്നും താൻ കടയിൽ ചെല്ലാൻ പാടില്ലെന്നും അനില പറഞ്ഞതു ചൊടിപ്പിച്ചെന്നും പത്മരാജൻ മൊഴി നൽകി. ഹനീഷ് ലാലുമായി ചേർന്നു തന്നെ ഒഴിവാക്കുകയാണെന്നു മനസ്സിലായതോടെയാണു രണ്ടു പേരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ബേക്കറി തുടങ്ങുന്നത് ആദ്യം പത്മരാജൻ എതിർത്തിരുന്നു. കട വാടകയ്ക്ക് എടുത്തതിന് 2 ലക്ഷം രൂപ അഡ്വാൻസ് നൽകിയെന്നാണ് ഒത്തുതീർപ്പു ചർച്ച നടത്തിയ ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗം കൊട്ടിയം സാജനോടു പത്മകുമാറും അനിലയും പറഞ്ഞിരുന്നത്. ഹനീഷ് ലാൽ പണം മുടക്കിയതു വൈകിയാണു പത്മരാജൻ അറിഞ്ഞത്. ഹനീഷ് ലാൽ പതിവായി കടയിൽ വരുന്നതു സംബന്ധിച്ചു പത്മകുമാറും അനിലയും തമ്മിൽ തർക്കം പതിവായി. ഒരു ദിവസം അനിലയെ അന്വേഷിച്ചു പത്മരാജൻ ബേക്കറിയിൽ ചെന്നപ്പോൾ കണ്ടില്ല എന്നായിരുന്നു ഹനീഷ്‌ലാലിന്റെ മറുപടി. കണ്ടിട്ടേ പോകുന്നുള്ളൂവെന്നു പറഞ്ഞു കടയിൽ ഇരുന്നപ്പോൾ ഇവിടെ ഇരിക്കാൻ പറ്റില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയതായും പത്മരാജൻ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന്റെ തലേന്നു അനിലയുടെ സാന്നിധ്യത്തിൽ പത്മരാജനെ ഹനീഷ് ലാൽ മർദിക്കുകയും ചെയ്തു. തുടർന്നായിരുന്നു ഉച്ചയ്ക്ക് ഒത്തുതീർപ്പു ചർച്ച.ഒരിക്കൽ പത്മരാജനുമായുള്ള വഴക്കിനെത്തുടർന്ന് മകളെയും കൂട്ടി വീട്ടിൽ നിന്നു പോയ അനില, ഹനീഷ് ‌ലാലിന്റെ ബന്ധുവിന്റെ വീട്ടിൽ താമസിച്ചിരുന്നതായും പറയുന്നു.

ഇരുവാഹനങ്ങളിലും തീ പടരുന്നു.
ഇരുവാഹനങ്ങളിലും തീ പടരുന്നു.

പിന്നീട് പട്ടത്താനം കുന്നേൽമുക്കിനു സമീപം അനില വീട് വാടകയ്ക്കെടുത്തു. അനിലയ്ക്കും മകൾക്കും അനിലയുടെ അമ്മ രാധയ്ക്കുമൊപ്പം പത്മരാജനും ഇവിടെ 2 ദിവസം താമസിച്ചു. ഹനീഷ് ലാലിന് 60000 രൂപയാണു കൊടുക്കാനുള്ളതെന്നാണ് അനില ആദ്യം പറഞ്ഞിരുന്നതെന്നു പത്മരാജൻ പൊലീസിനോടു പറഞ്ഞു. ഈ തുക താൻ നൽകാമെന്നു പറഞ്ഞെങ്കിലും അനില തയാറായില്ലെന്നു മൊഴിയിലുണ്ട്. ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ ഹനീഷ് ലാൽ തനിക്ക് കിട്ടാനുള്ളത് 1.49 ലക്ഷം രൂപയാണെന്നു പറഞ്ഞു. വാടകയിനത്തിൽ നൽകിയ 20000 രൂപയും ആവശ്യപ്പെട്ടു. ഇത്രയും തുക നൽകുന്നതിനോടു ആദ്യം യോജിച്ചില്ല. ഒടുവിൽ ഈ മാസം 15 നു പണം നൽകാമെന്നു പത്മരാജൻ പറഞ്ഞപ്പോൾ 30 വരെ താൻ കടയിൽ വരുമെന്നായി ഹനീഷ്. ഇതോടെ 10നു പണം നൽകാമെന്നു പറഞ്ഞു ധാരണയിലെത്തി. ചർച്ചയ്ക്കു ശേഷം പത്മരാജനെ അനില തന്നെയാണു കാറിൽ തഴുത്തലയിലെ വീട്ടിൽ എത്തിച്ചത്. സാജനെ കൊട്ടിയം ജംക്‌ഷനിലും ഇറക്കി. പോകുന്ന വഴിക്കു ചെമ്മാൻമുക്കിൽ അനില വാടകയ്ക്കെടുത്തിരുന്ന വീട് ഒഴിഞ്ഞ ശേഷം അവിടെയുണ്ടായിരുന്ന സാധനങ്ങളും എടുത്തു.

ചെമ്മാൻമുക്കിനു സമീപം കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്നാലെ വാനിൽ എത്തി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയതിനെത്തുടർന്ന് കാറിലും വാനിലും തീ പടർന്നപ്പോൾ.
ചെമ്മാൻമുക്കിനു സമീപം കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്നാലെ വാനിൽ എത്തി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയതിനെത്തുടർന്ന് കാറിലും വാനിലും തീ പടർന്നപ്പോൾ.
English Summary:

A financial dispute over a bakery in Kollam, Kerala took a tragic turn when one of the partners, Padmarajan, murdered his associate Anil and investor Haneesh Lal. The murders followed a settlement discussion over financial disagreements related to the bakery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com