ADVERTISEMENT

കൊല്ലം ∙ വളവിൽ വെട്ടിച്ചാൽ നടുവെട്ടും...ഇതാണ് മാസങ്ങളായി കൊല്ലം കാങ്കത്തുമുക്ക് ജംക്‌‌ഷനിലെ സ്ഥിതി. മൂന്നുകൂടുന്ന വഴിയിലെ ആൽമരത്തിനോടു ചേർന്നാണ് ആളെ വീഴ്ത്തുന്ന കുഴികൾ. നഗരത്തിലെ ഈ പ്രധാന പാതയിൽ വളവിലാണ് റോഡ് പൂർണമായും തകർന്നു വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ വീഴുന്നവരെ എഴുന്നേൽപിക്കലും അവരെ ആശുപത്രിയിലെത്തിക്കലുമാണ് തങ്ങളുടെ ഇപ്പോഴത്തെ പ്രധാന തൊഴിലെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്.

കഴിഞ്ഞദിവസം കുഴിയിൽവീണ് സ്കൂൾ വിദ്യാർഥിയുടെ തലപൊട്ടിയിരുന്നു. പെട്ടെന്ന് ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചു. ദിവസവും ഒട്ടേറെപ്പേരാണ് കുഴികളിൽ വീഴുന്നത്. അധികാരികളെ അറിയിച്ചെങ്കിലും കൃത്യമായ നടപടിയില്ല. 

പല പ്രാവശ്യമായി കുഴി മൂടിയെങ്കിലും പണിക്കുപിന്നാലെ ‘വഴി പിന്നെയും പണിയാകും.’ പലപ്പോഴും കുഴിയിൽ വീഴുന്ന വാഹനങ്ങൾ തങ്ങളുടെ ഓട്ടോയിൽ ഇടിച്ച് ഓട്ടോയുടെ മുൻഭാഗം തകരാറുണ്ടെന്നും ഡ്രൈവർമാർ പറഞ്ഞു. മഴക്കാലമായാൽ കുഴികളിൽ വെള്ളവും കെട്ടിനിൽക്കും. ജംക്‌ഷനിൽ ആൽമരത്തിന്റെ മറവുള്ളതിനാൽ പലപ്പോഴും വശങ്ങളിൽ നിന്നു പ്രധാനവഴിയിലേക്ക് വാഹനങ്ങളെത്തുന്നത് കാണാറില്ല. അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ കുഴിയിൽപ്പെടുന്നതോടെ ഇത്തരത്തിൽ വശത്തുനിന്നെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും. 

English Summary:

Potholes at Kollam's Kankathumukku Junction have turned the area into an accident hotspot, posing a serious risk to motorists and pedestrians alike. The combination of deep potholes, a blind corner due to a large banyan tree, and speeding vehicles has led to numerous collisions and injuries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com