ഭാഗ്യവാൻ തോമസ് ! രണ്ടു വർഷത്തിനിടെ രണ്ടാം തവണ ലോട്ടറി ഒന്നാം സമ്മാനം; ഇത്തവണ ഒരു കോടി
Mail This Article
×
പൊൻകുന്നം ∙ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ തോമസ് ജോസഫ് വീണ്ടും നേടി. ഇന്നലെ നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായ ഒരു കോടി രൂപ തോമസിനാണ്. 2022 ഓഗസ്റ്റിൽ കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം രൂപ ഒന്നാം സമ്മാനം തോമസ് നേടിയിരുന്നു.
ഈ 2 ടിക്കറ്റുകളും പൊൻകുന്നം മാർസ് ലോട്ടറി ഏജൻസിയിൽ നിന്നാണ് എടുത്തത്. രണ്ടുതവണയും ഭാഗ്യമെത്തിയതു കണ്ണൂർ ജില്ലയിലെ ടിക്കറ്റിൽ നിന്നാണ്. നേരത്തേ തോമസ് വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിൽ കൃഷിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.