ADVERTISEMENT

കറുകച്ചാൽ ∙ എല്ലാ ഡിപ്പോകളിലും കയറാതെ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ പുതിയ ലിമിറ്റഡ് സ്റ്റോപ് സൂപ്പർ ഫാസ്റ്റ് പ്രീമിയം (എൽഎസ് എസ്എഫ്പി) സർവീസ് ബസുകളുടെ സ്റ്റോപ്പുകൾ യാത്രക്കാർക്കു മനസ്സിലാകുന്നില്ലെന്നു പരാതി. ഇതോടെ പലർക്കും വഴിയിൽ ഇറങ്ങേണ്ടി വരുന്നു. ഇത്തരം ബസുകളുടെ മുൻ ഗ്ലാസിൽ, കയറാത്ത ഡിപ്പോകൾ എഴുതി വയ്ക്കുന്നുണ്ട്. എന്നാൽ ഇതു പല യാത്രക്കാരും ശ്രദ്ധിക്കുന്നില്ല.

ബസുകളുടെ മുൻപിൽ എൽഎസ് എസ്എഫ്പി എന്ന് ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നത് എന്തിനാണെന്നു യാത്രക്കാർക്ക് മനസ്സിലാകുന്നില്ലെന്നു ജീവനക്കാരും പറയുന്നു. ബസ് സ്റ്റാൻഡിൽ കയറാതെ അതിന് മുൻപിലുള്ള സ്റ്റോപ്പിലാണു യാത്രക്കാരെ ഇറക്കുന്നത്. ബസുകൾ സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസായി മാറ്റിയപ്പോൾ വരുമാനം കുറഞ്ഞതായും ആക്ഷേപമുണ്ട്. ദീർഘദൂര റൂട്ടുകളിൽ നോൺ സ്റ്റോപ് എൻഡ് ടു എൻഡ് സർവീസ് നടത്തുകയാണ് വേണ്ടതെന്നും ഇതോടെ വരുമാനം കൂടുമെന്നും തൊഴിലാളി സംഘടനകൾ പറയുന്നു.

 എൽഎസ് എസ്എഫ്പി സർവീസ് 
∙ ബസുകളുടെ കൂട്ടയോട്ടം ഒഴിവാക്കി യാത്രാസൗകര്യം വർധിപ്പിക്കാനാണ് ലിമിറ്റഡ് സ്റ്റോപ് സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് കെഎസ്ആർടിസി തുടങ്ങിയത്. എല്ലാ ബസുകളും എല്ലാ ഡിപ്പോയിലും കയറില്ല എന്നതാണു സവിശേഷത. ദേശീയപാത, എംസി റോഡ് വഴിയുള്ള സർവീസുകൾക്ക് ബസിന്റെ മുൻവശത്ത് പ്രത്യേക കളർ പ്ലേറ്റുകൾ നൽകി എൽഎസ് ( ലിമിറ്റഡ് സ്റ്റോപ് ) - ഒന്ന്, രണ്ട് എന്നിങ്ങനെ രേഖപ്പെടുത്തും. എംസി റോഡിലെ സർവീസിന് പച്ച പ്രതലത്തിലും ദേശീയപാതയിൽ മഞ്ഞയിലുമാകും നമ്പർ നൽകുക. അതിന്റെ സമീപം കയറാത്ത ഡിപ്പോകൾ രേഖപ്പെടുത്തും. രാത്രി എല്ലാ ഡിപ്പോയിലും കയറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com