ADVERTISEMENT

ചങ്ങനാശേരി ∙ കാപ്പിയുടെയും മസാല ദോശയുടെയും രുചി പകർന്ന സൗഹൃദക്കൂട്ടായ്മകൾ ഇനി ഓർമ. കുരിശുംമൂട് ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിന് ഇന്ന് പൂട്ടു വീഴും. ലാഭമില്ലാത്തതു കാരണമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രുചിയേറുന്ന ഭക്ഷണം കഴിക്കുന്നതിനൊപ്പം കോഫി ഹൗസിനുള്ളിൽ മുഴങ്ങിയത് രാഷ്ട്രീയവും സിനിമയും സ്പോട്സും ചരിത്രവും തുടങ്ങി ആഗോളവിഷയങ്ങൾ വരെയാണ്. പതിവായി ഇഷ്ടപ്പെട്ട ഒരു കോണിൽ ഒരു ഇരിപ്പിടം സ്വന്തമാക്കിയവരും ഏറെ. കോഫി ഹൗസിനുള്ളിലെ തലപ്പാവ് ധാരികളായ ജീവനക്കാർ ഭക്ഷണത്തോടൊപ്പം സ്നേഹവും വിളമ്പി.

വർഷങ്ങളോളം ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചിരുന്ന ഇന്ത്യൻ കോഫി ഹൗസ് കുരിശുംമൂട്ടിലേക്കു പ്രവർത്തനം മാറ്റിയിട്ട് 7 വർഷത്തോളമായിരുന്നു. ഇന്ന് നഷ്ടക്കണക്കിൽ പൂട്ടു വീഴുന്നതോടെ പലരുടെയും പ്രിയപ്പെട്ട ഇരിപ്പിടവും ഭക്ഷണവും ഓർമയാകുന്നു. ഇന്ന് രാത്രി ഒൻപതോടെ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ചങ്ങനാശേരിക്ക് ഇനി ഇന്ത്യൻ കോഫി ഹൗസില്ലാതാകും. പെരുന്നയിൽ ഇടയ്ക്ക് ആരംഭിച്ചെങ്കിലും അതും പിന്നീട് പൂട്ടി. സമീപത്തെ തിരുവല്ലയിലെ കോഫി ഹൗസിന് 2014ൽ പൂട്ടു വീണു.  തലപ്പാവുധാരികളുടെ കൈയിൽ നിന്നു ബീറ്റ്റൂട്ട് മസാലദോശയും കാപ്പിയും കുടിക്കാൻ ചങ്ങനാശേരിക്കാർ ഇനി കോട്ടയം നഗരത്തിലെത്തണം.

English Summary:

After years of serving as a community hub and a haven for food lovers, the Indian Coffee House in Changanassery is shutting down due to financial struggles. This article reminisces about the beloved hangout and its impact on the community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com