ADVERTISEMENT

കോഴിക്കോട്∙ ഇളകിമറിയുകയായിരുന്നു കോഴിക്കോട് കടപ്പുറം. പതിനായിരങ്ങളെ പാട്ടുകൾ കൊണ്ട് ഇളക്കിമറിച്ച് ഗായകൻ ഹരിഹരൻ. കേരളക്കര കണ്ട ഏറ്റവും വലിയ സ്റ്റേജ് കലാകാരൻമാരിൽ ഒരാളായ സ്റ്റീഫൻ ദേവസ്സി കൂടെ. മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ കലാശക്കൊട്ട് നഗരം കണ്ട ഏറ്റവും വലിയ സംഗീത മാമാങ്കത്തോടെയാണ്.

ഹരിഹരന്റെ സംഗീത ജീവിതത്തിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായാണ് ഹരിഹരം പരിപാടി അരങ്ങേറിയത്. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ കടപ്പുറം സാക്ഷി... മണൽ വാരിയിട്ടാൽ താഴെവീഴാതെ സംഗീതപ്രേമികളുടെ സാഗരം സാക്ഷി... അതുല്യ ഗായകൻ  ഹരിഹരനുള്ള സംഗീത ആദരമായി ‘ഹരിഹരം’ മാറി. 

പാട്ടായി, കള്ളി പുറത്തായി...

ഹോർത്തൂസിനോടനുബന്ധിച്ച് നടത്തിയ ഹരിഹരം പരിപാടിയിൽ വേഷം മാറി വേദിയിലേക്കെത്തുന്ന ഹരിഹരൻ. സ്റ്റീഫൻ ദേവസ്സി സമീപം. തന്റെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പ്രായമായ ആളുടെ വേഷത്തിലാണ് ഹരിഹരൻ എത്തിയത്. പാടിത്തുടങ്ങിയാൽ കുട്ടി തിരിച്ചറിഞ്ഞ് എത്തുമെന്ന് പറഞ്ഞ് മൈക്ക് ഏറ്റുവാങ്ങി.  ‘ എന്നെ താലാട്ട വരുവാളാ...’ പാട്ട് തുടങ്ങിയതോടെയാണ് ജനം ‘വയോധികനെ’ തിരിച്ചറിഞ്ഞത്. ഇതോടുകൂടി ഹോർത്തൂസ് വേദിയിലെത്തിയ ആരാധകർ ഇളകിമറിഞ്ഞു.
പാട്ടായി, കള്ളി പുറത്തായി... ഹോർത്തൂസിനോടനുബന്ധിച്ച് നടത്തിയ ഹരിഹരം പരിപാടിയിൽ വേഷം മാറി വേദിയിലേക്കെത്തുന്ന ഹരിഹരൻ. സ്റ്റീഫൻ ദേവസ്സി സമീപം.

വേദിയിലേക്ക് നാടകീയമായയാണു ഹരിഹരൻ വന്നത്. വേദിയിൽ സംഗീതവുമായെത്തിയ സ്റ്റീഫൻ ദേവസിയുടെ അടുത്തേക്ക് പ്രായമായ ഒരാൾ കയറിവന്നു. കടപ്പുറത്ത് തന്റെ കുട്ടിയെ കാണാതായെന്നു പരാതി. അതൊന്നു മൈക്കിലൂടെ വിളിച്ചുപറയണമെന്നായിരുന്നു ആവശ്യം. അരുൺ എന്ന കുട്ടി എവിടെയെങ്കിലുമുണ്ടെങ്കിൽ സ്റ്റേജിലേക്ക് വരണമെന്ന് സ്റ്റീഫൻ വിളിച്ചുപറഞ്ഞതോടെ സദസ്സാകെ ആശങ്കയിലായി. ഇതിനിടെ പരിപാടി തുടങ്ങാറായെന്നും പരാതിക്കാരനെ ആരെങ്കിലും വിളിച്ചു കൊണ്ടുപോവണമെന്നും സ്റ്റീഫൻ പറഞ്ഞതോടെ സദസ്സ് നിശ്ശബ്ദമായി.

പാട്ടുപാടാൻ മൈക്ക് തരണമെന്നും പാട്ട് കേട്ടാൽ കുട്ടി തന്നെ തിരിച്ചറിഞ്ഞ് വരുമെന്നുമായി. തുടർന്ന് മൈക്ക് കൈമാറി. ‘‘ എന്നെ താലാട്ട വരുവാളാ...’’ എന്ന പാട്ട് പാടിയതോടെയാണ് സ്റ്റേജിലേക്ക് കയറിവന്നത് ഹരിഹരനാണെന്ന് ജനക്കൂട്ടം തിരിച്ചറിഞ്ഞത്.  വിഗ്ഗും മേക്കപ്പും മാറ്റി പാട്ടുപാടിത്തുടങ്ങിയ ഹരിഹരനെ കയ്യടികളോടെ സദസ്സ് സ്വീകരിച്ചത്. ആരോ പാടുന്നു ദൂരേ, വെണ്ണിലവേ വെണ്ണിലവേ തുടങ്ങിയ അനേകം സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് വേദിയിൽ പെയ്തിറങ്ങിയത്.

മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഹരിഹരൻ പാടിയ പാട്ടുകളുമായാണ് ഗായകർ വേദിയിലെത്തിയത്. ഹരിഹരനും സ്റ്റീഫൻ ദേവസ്സിക്കുമൊപ്പം അക്ഷയ് ഹരിഹരൻ, ശ്യാംപ്രസാദ്, രേഷ്മ രാഗവേന്ദ്ര, വർഷ രമേഷ് തുടങ്ങി ഗായകരും വേദിയിലെത്തി. തുടരുന്ന സംഗീതപ്രയാണമാണ് ഹരിഹരന്റേത്. തുടരുന്ന അക്ഷരപ്രയാണമാണ് ഹോർത്തൂസ്. ഹരിഹരനു മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി ഉപഹാരം നൽകി.

കോഴിക്കോട് കടപ്പുറത്തെ പുസ്തകോത്സവവും ബിനാലെയും ഈ മാസം 10 വരെ തുടരും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com

English Summary:

Musical legends Hariharan and Stephen Devassy joined forces to deliver a mesmerizing performance at the closing ceremony of Malayala Manorama's Hortus Literature Festival in Kozhikode. The event marked the 50th anniversary of Hariharan's illustrious musical journey and provided a spectacular finale to the festival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com