ADVERTISEMENT

ആമ്പല്ലൂർ ∙ ദേശീയപാതയിലെ അടിപ്പാത നിർമാണത്തെ തുടർന്നുള്ള ഗതാഗതക്കുരുക്ക് ഞായറാഴ്ച കുറുമാലി വരെ നീണ്ടു. വൈകിട്ട് മുതൽ രാത്രി വൈകിയും ഗതാഗതക്കുരുക്ക് തുടർന്നു. നൂറുക്കണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ഇതോടെ ദുരിതത്തിലായി. രണ്ടര കിലോമീറ്ററിലേറെ ദൂരം ഇഴഞ്ഞാണ് വാഹനങ്ങൾ നീങ്ങിയത്.

ആംബുലൻസുകൾ ഉൾപ്പെടെ പ്രതിസന്ധിയിലായി. പ്രാദേശിക ഗതാഗതവും താറുമാറായി. ടോൾപ്ലാസയിൽ വൈകിട്ട് എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കുകളിലും തിരക്ക് അനുഭവപ്പെട്ടിരുന്നു. അവധി ദിനങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ ആമ്പല്ലൂരിലെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അടിപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയിലെ ഗതാഗതം നവീകരണം നടക്കുന്ന സർവീസ് റോഡിലൂടെ തിരിച്ചു വിട്ടതാണ് പ്രതിസന്ധിക്ക് കാരണം.

സർവീസ് റോഡ് നിർമാണത്തിന് ഇപ്പോഴും വേഗം കുറവാണ്.സർവീസ് റോഡ് വീതി കൂട്ടി നിർമാണം പൂർത്തിയാക്കിയാൽ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ ആശ്വാസമാകുമെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്.

English Summary:

Amballur faced crippling traffic jams on Sunday due to ongoing underpass construction on the national highway near Kurumali. The traffic, which stretched for over two kilometers, impacted hundreds of vehicles, including ambulances, and caused significant delays for commuters. Locals highlight the urgent need to expedite the service road construction to alleviate the recurring congestion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com