ADVERTISEMENT

കരുവാരകുണ്ട് ∙ പുതിയ 20 രൂപ നോട്ടിനോടുള്ള കമ്പം മൂത്ത് മുണ്ടക്കോട് ജിഎംഎൽപി സ്കൂൾ നാലാംക്ലാസ് വിദ്യാർഥിനി ഫാത്തിമ നഷ്‍വ (9) സ്വരുക്കൂട്ടിയത് ഒരുലക്ഷത്തിലേറെ രൂപ! 20 രൂപയുടെ 5150 നോട്ടുകളാണു (103000 രൂപ) കഴിഞ്ഞദിവസം ഫാത്തിമയുടെ മേശവലിപ്പിൽ നിന്ന് എണ്ണിയെടുത്തത്.

ഓട്ടോ ഡ്രൈവറായ തെക്കുംപുറം ഏറിയാട്ടുകുഴിയിൽ ഇബ്രാഹിമിന്റെയും സൈനബയുടെയും മകളാണു ഫാത്തിമ നഷ്‌വ. ഇബ്രാഹിം ജോലി കഴിഞ്ഞു വീട്ടിലെത്തിയാലുടൻ മകൾ ഓടിച്ചെന്നു പഴ്സ് പരിശോധിക്കും. അതിലുള്ള 20 രൂപ നോട്ടുകളെല്ലാം എടുത്തു മേശവലിപ്പിൽ വയ്ക്കും. 50 നോട്ടുകൾ തികയുമ്പോൾ ഒരു കെട്ടാക്കും.

മകളുടെ താൽപര്യം അറിയാവുന്ന ഇബ്രാഹിം കിട്ടുന്ന നോട്ടുകൾ അവൾക്കുവേണ്ടി പഴ്സിൽ പ്രത്യേകം സൂക്ഷിക്കാറുമുണ്ട്. 2 വർഷംകൊണ്ടു സ്വരൂപിച്ച തുക എണ്ണിനോക്കാൻ ആവശ്യപ്പെട്ടു കഴിഞ്ഞദിവസമാണു ഫാത്തിമ നഷ്‌വ മാതാപിതാക്കളെ സമീപിച്ചത്. തുക കണ്ട് അവരും ആശ്ചര്യപ്പെട്ടു. ഇത്രയും തുക സമ്പാദിച്ച മകൾക്കു നല്ലൊരു സമ്മാനം വാങ്ങിനൽകി, ബാക്കി തുക വീടുപണിക്കു വാങ്ങിയ കടം വീട്ടാൻ ഉപയോഗിക്കാനാണ് ഇബ്രാഹിമിന്റെ തീരുമാനം.

English Summary:

9-Year-Old Fatima Nashwa’s Incredible Savings Journey with 20 Rupee Notes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com