കടുംപച്ചയും മഞ്ഞയും ഇനി പഴങ്കഥ; തേരോട്ടം തുടങ്ങി പുത്തൻ ഗരീബ് രഥ്
Mail This Article
മുംൈബ∙ കടുംപച്ചയും മഞ്ഞയും നിറത്തിലുള്ള ഗരീബ് രഥ് എക്സ്പ്രസ് ഇനി പഴങ്കഥ. ചുവപ്പും ചാരനിറവുമണിഞ്ഞ് ആധുനിക എൽഎച്ച്ബി കോച്ചുകളോടെ പുതിയ കൊച്ചുവേളി–കുർള എൽടിടി ഗരീബ്‌രഥ് എക്സ്പ്രസ് പ്രയാണം തുടങ്ങി. 2008ൽ സർവീസ് ആരംഭിച്ച ഗരീബ്‌രഥ് ട്രെയിനിന്റെ കോച്ചുകൾ കാലപ്പറക്കം ചെന്നിരുന്നു. അറ്റകുറ്റപ്പണികൾക്കുള്ള വസ്തുക്കളുടെ അഭാവം മൂലമാണ് 16 വർഷത്തിനു ശേഷം പഴയ കോച്ചുകൾ മാറ്റിയത്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ളവയാണ് എൽഎച്ച്ബി കോച്ചുകൾ.
പുതിയ കോച്ചുകളിലേക്ക് ട്രെയിൻ മാറിയപ്പോൾ ആറു കോച്ചുകൾ അധികം ലഭിച്ചതും മുംൈബ മലയാളികൾക്കു നേട്ടമായി. കോച്ചുകളുടെ എണ്ണം 15ൽ നിന്ന് 21 ആയി വർധിപ്പിച്ചതുവഴി ഓരോ ട്രിപ്പിലും അഞ്ഞൂറോളം സീറ്റുകളാണ് അധികം ലഭിച്ചത്. എല്ലാം തേഡ് എസി ഇക്കോണമി കോച്ചുകളാണ്. പുതിയ എൽഎച്ച്ബി കോച്ചുകളുടെ ഗരീബ് രഥ് എക്സ്പ്രസ് ഇന്നലെ രാവിലെയാണ് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടത്.കുറഞ്ഞ നിരക്കിൽ എസി യാത്ര വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഗരീബ്‌രഥ് ട്രെയിനുകളുടെ സവിശേഷത.
16 തേഡ് എസി ഇക്കണോമി കോച്ചുകളും 3 എസി ചെയർകാറുകളുമാണ് പുതിയ ട്രെയിനിലുള്ളത്. രണ്ടെണ്ണം ജനറേറ്റർ കോച്ചുകളാണ്. തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് എൽടിടിയിൽ നിന്നു കൊച്ചുവേളിയിേലക്കുള്ള ഗരീബ് രഥ്. വ്യാഴം, ഞായർ ദിവസങ്ങളിലാണ് മടക്കസർവീസ്.